ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൯

കേയി തന്റെ കൈവിരൾ വെച്ചിരിക്കുന്നതായും കണ്ടിട്ടു ദശരഥൻ വളരെ സന്തോഷിക്കുകയും, ഭാർയ്യയുടെ ഉചിതജ്ഞതയേ പ്രശംസിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു. "ഹേ പ്രാണനായികേ! നിന്റെ സാമർത്ഥ്യം തന്നെയാണ് സാമർത്ഥ്യം. നിന്റെ ധീരത കണ്ടു നിനക്കുഞാൻ രണ്ടു വരങ്ങൾ തന്നുകൊള്ളുന്നു. അത് എന്താണ് ഇഷ്ടമെന്നുവെച്ചാൽ ചോദിച്ചുകൊൾക." അതിന്നു കൈകേയി "ആട്ടേ! ഇപ്പോൾ എനിക്കു തന്ന വരകൾ രണ്ടും ഞാൻ ഇവിടുത്തെ കയ്യിൽതന്നെ ഏല്പിച്ചു കൊള്ളുന്നു. എനിക്ക് ആവശ്യം വരുമ്പോൾ ചോദിച്ചുകൊള്ളാം. അപ്പോൾ തന്നാമതി" എന്നു പറഞ്ഞു. ദശരഥൻ അപ്രകാരം ചെയ്യാമെന്നു സമ്മതിക്കുകയും ജയഭേരിയോടുകൂടി ദേവലോകത്തുനിന്ന് അയോദ്ധ്യയിലേയ്ക്കു മടങ്ങിപ്പോരികയും ചെയ്തു. ഇതുകേട്ടു ശ്രീപാർവ്വതി പറഞ്ഞു "ഒരു സ്ത്രീയുടെ കൈവിരലിന്നു മഹത്തായ രഥത്തിന്റെ ശക്തിയെ താങ്ങുവാൻ സാധിച്ചത് എങ്ങിനെയാണ്?" ഈ ചോദ്യത്തിന്നു പരമശിവൻ മറുപടി പറയുന്നു. "അല്ലയോ പാർവ്വതീ!നിന്റെ സംശയം ഞാൻ തീർത്തുതരാം. കൈകേയി തന്റെ ബാല്യകാലത്തു തപോനിഷുനായ ഒരു മഹർഷിയുടെ മുഖത്തു കരി അരച്ചുതേയ്ക്കുക ഉണ്ടായി. അപ്പോൾ അദ്ദേഹം കോപിച്ചു 'ഭാവികാലത്തിൽ നിണക്ക് ഒരു അപവാദം ഉണ്ടാകയും, തന്നിമിത്തം നീ ആരുടേയും മുഖത്തുനോക്കുവാൻ യോഗ്യതയില്ലാത്തവളംയിത്തീരുകയും ചെയ്യട്ടേ' എന്നു ശപിച്ചു. ശാപം കേട്ടപ്പോൾ താപഗ്രസ്തയായിത്തീർന്ന കൈകേയി, മഹർഷി സന്തുഷ്ടനായിട്ടു 'നിന്റെ എടത്തേകയ്യ് വജ്രംപോലെ ഉറപ്പുള്ളതായി ഭവിക്കട്ടെ. ആ കയ്യിന്ന് എന്തുകാർയ്യം ചെയ്പാനും ശക്തി ഉണ്ടാകട്ടേ'എന്ന് അവർക്ക് ഒരു വരവും കൊടുത്തു. ഈവരത്തിന്റെ ശക്തികൊണ്ടാണു കൈകേയിക്ക് ആപൽഘട്ടത്തിൽ ഭർത്തവിനെ സഹായിപ്പാൻ സാധിച്ചതു്.

 ഇങ്ങിനെ അരുളിച്ചെയ്തു പരമശിവൻ പ്രസ്തുതമായ കുഥ  

2*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/20&oldid=170853" എന്ന താളിൽനിന്ന് ശേഖരിച്ചത്