ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം പ്പോൾ നുതൽക്ക് നാശസുചകങ്ങളായ അനേകം ഭയങ്കരലക്ഷണങ്ങൾ കാണപ്പെടുന്നു .അവയെ ഞാൻ പറയാംകേണ്ടലും.കഴുതകൾ ഇടിമുഴക്കുന്ന പേലെ ശബ്ദിക്കുന്നു . ഭയങ്കരങ്ങളായ മേഘങ്ങൾ രക്തം വർഷിക്കുന്നു . ദേവലിംഗങ്ങൾ വാടുകയും വിയർക്കുകയും എളക്കുകയും ചെയ്യുന്നു കാളികൾ വെളുത്ത ദംഷ്ടകളെ കാട്ടികൊണ്ട് അട്ടഹാസിക്കുന്നു ,പശുക്കളിൽ കഴുതകൾ ഉണ്ടാകുന്നു .എലികളും കീരികളും തമ്മിൽകുടി മാർജ്ജാരനോടും സർപ്പങ്ങൾ ഗരുഡപ്പക്ഷിയോടും യുദ്ധം ചെയ്യുന്നു . തല ചിരച്ചു കറുത്തു ചെമ്പിച്ചു കണ്ടാൽ ഭയങ്കരനും വിരുപ്പനുമായ ഒരു കറുത്ത പുരുഷൻ എല്ലവരുടെ ഗ്രഹങ്ങളിലും നോക്കി കൊണ്ട് നടക്കുന്നു . ഇവയും ഇതുപോലെ വേറയും പല ദുർനിമിത്തങ്ങൾ ഉണ്ടായി ക്കാണുന്നു . അതുകൊണ്ടു ഹേ രാജാവേ വംശരക്ഷകുവല്ല പ്രതിശന്തിയും ചെയ്യേണ്ടതാണ് .സീതയെ സൽക്കരിച്ചു ധനത്തോടു കൂടി വേഗം രാമനു കൊണ്ടുതയക്കുക . ഇങ്ങനെ മാതാമഹൻ പറഞ്ഞതുകേട്ടിട്ട് രാവണൻ പറഞ്ഞു .നിങ്ങൾ തീർച്ചയായും രാമനാൽ അയക്കപ്പെട്ട ആളാണ് അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് പോയ്ക്കൊൾക. നിങ്ങൾ ഒരു വ്യദ്ധനും ബന്ധുവും ആകയാൽ ഈ പറഞ്ഞതെല്ലാം ഞാൻ സഹിച്ചിരിക്കുന്നു . നിങ്ങളുടെ ഈ വാക്ക് എന്റെ കർണ്ണദ്യാരത്തെ പൊള്ളിക്കുന്നു .ഇപ്രകാരം രാവണൻ പറഞ്ഞപ്പോൾ മാല്യവാൻ തന്റെ ഗ്യഹത്തിലേക്ക്പോയി . രാവണനാകട്ടെ സഭയിൽ ചെന്നു രാക്ഷസൻമ്മാരെ അയക്കുകയാണുണ്ടായത് . കിഴക്കേ ഗോപുരത്തിലേക്കു ധൂമ്രാക്ഷനേയും പടിഞ്ഞാറെ ഗോപുരത്തിലേക്കു വജ്രദംഷ്ടനേയും തെക്കേഗോപൂരത്തിലേക്ക് നരാന്തകനേയും വടക്കേഗേപുരത്തിലേക്ക്മഹോദരനേയും തിരഞ്ഞെടുത്തു വസ്ത്രം മുതലായവ കൊടുത്തു സന്തോഷിപ്പിച്ചു സൈന്യത്തോട് കുടി അയച്ചു . അവർ നാലുപേരും രാവണനെ വണങ്ങി യുദ്ധത്തിനായിട്ടു പോയി . ഇങ്ങിനെ രാമരാവണമ്മാരുടെ സൈന്യങ്ങൾ വലുതായ ശബ്ദങ്ങളേടുകൂടി യുദ്ധത്തിനായി നേരിട്ടു.

ആനന്ദരാമായണം സാരകാണ്ഡം പത്താം സർഗ്ഗം സമാപ്തം .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/200&oldid=170854" എന്ന താളിൽനിന്ന് ശേഖരിച്ചത്