ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം കണ്ണന്റെ മക്കളായ കംമനേയും രാവണൻ യുദ്ധത്തിന് അയയ്ക്കയും അവരിൽ കുംഭനെ ജാംബവാനും നികംഭവനെ അംഗദനും നിഗ്രഹിക്കുകയും ചെയ്തു. കുംഭനികംഭന്മാർ മരിച്ചപ്പോൾ രാവണൻ സ്വന്തം പുത്രനായ അനികായനെ തന്നെ അയച്ചു. അനികായനോടു ലക്ഷമണൻ എറവുഗോരമായ യുദ്ധം ചെയ്യുകയും അവന്റെ തലയെ അസ്ത്രം പ്രയോഗിച്ചു ലങ്കയിൽ വീഴ്ത്തുകയും ചെയ്തു. ഒടുവിൽ രാവണൻ തന്നെ ബന്ഡുമിത്ര ജനങ്ങളോടുകൂടി പൗരന്മാരാൽ

പരിവാരിതനായിട്ടു വെഗത്തിൽ യുദ്ധത്തിനു വന്നു . അപ്പോൾ തന്റെ അനുജനായ വിഭിഷണൽ തനിക്ക് എതിരായി യുദ്ധംചെയ്യുന്നത് കണ്ട് കോപം സഹിക്കാതായിട്ട് രാവണൻ ശക്തി എന്നായുധം പ്രയോഗിച്ചു . ശക്തി വിഭിഷണനും കെളളതെ കഴിപ്പാനായി ലക്ഷമാണൻ മുമ്പോട്ടു ചെന്ന് അതിനെ എല്ലുകയും ഭയകരമായ ആ ശക്തിയെ താഡിതാനായിട്ട് അദ്ദേഹം ഭൂമിയിൽ വീഴുകയും ചെയ്തു . വീണുകിടക്തുന്ന ലക്ഷ്മണനെ നഗരത്തിലേക്കു കൊണ്ടുപോവാൻ രാവണൻ വളരെ ശ്രമിച്ചുവെങ്കിലും ആദിഷേഷന്റെ അവതാരമായ ലക്ഷ്മണനെ നിലത്തുനിന്നു ഇളക്കുവാൻ രാവണനെക്കൊണ്ടു സാധിച്ചില്ല . അപ്പോൾ ഹന്തുമാൻ ലക്ഷ്മണനെ എടുത്തുകൊണ്ടു പോകുവാനായിട്ടു പുറപ്പെട്ടു . അദ്ദേഹത്തെ എടുപ്പാൻ ഭവിക്കുന്ന രാവണന്റെ ഹ്രദയത്തിൽ ഹന്തുമാൻ മുഷ്ടി ചുരുട്ടി ഇടിക്കുകയും അതുകൊണ്ട് ഹ്രദയത്തിൽനിന്നും വളരെ രക്തം പോകുകയും ചെയ്തു . എന്നിട്ടു ഹന്തുമാൻ ലക്ഷ്മണനെ എടുത്തു വാനരസൈന്യത്തിലേക്കു കൊണ്ടുപോയി. ആ സമയത്തു രാവണൻ അസ്ത്രങ്ങളെ പ്രയോഗിച്ചു ഹന്തുമാനെ ആകലപ്പെടുത്തുവാൻ തുടങ്ങി. അപ്പോൾ ശ്രീരാമൻ ക്രോദിച്ചു രാവണന്റെ ഹ്രദയത്തെ അസ്രം കൊണ്ടു താണ്ഡനം ചെയ്തു . രാവണന്റെ കുതിരകളേയും കൊടിയേയും ഒക്കം രാമൻ മൂർച്ചയുള്ള അമ്പുകളെക്കൊണ്ടു മുറിച്ചുകളഞ്ഞു. അർദ്ധചന്ദ്രാകാരമായ ഒരസ്ത്രം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/204&oldid=170858" എന്ന താളിൽനിന്ന് ശേഖരിച്ചത്