ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം


വരമുണ്ടെങ്കിൽ അവർ എവിടെ എന്നു പറഞ്ഞുതരിക ഇ ങ്ങിനെ ഹന്തൃമാൻ പറഞ്ഞതു കേട്ടപ്പോൾ മകരദ്ധ്വജൻ എ ന്റെ അച്ഛനായ ഹന്തൃമാൻ ലങ്കയിൽ സുഖമായി തന്നെ ഇ രിക്കുന്നുവോ? എന്നു ചോദിച്ചു. അതു കേട്ടു ചകിതനായിട്ടു മ കരദ്ധ്വജനോടു ഹന്തൃമാൻ പറഞ്ഞു. ഹന്തൃമാനു ഭാർയ്യ തന്നെ ഇല്ലല്ലോ. പിന്നെ പുത്രൻ എങ്ങിനെ ഉണ്ടായി. ഈ ചോദ്യ ത്തിനു മകരദ്ധ്വജൻ ഹന്തൃമാൻ മുമ്പു ലങ്കാദഹനം കഴിഞ്ഞു തന്റെ വാൽ സമുദ്രത്തിൽ മുക്കി തണുപ്പിച്ചപ്പോൾ അതിലേ പുക നിറഞ്ഞതായ കഴുത്തിൽനിന്നു കുറെ കഫം സമുദ്രജല ത്തിൽ പതിക്കുക ഉണ്ടായി. അത് ഒരു പെൺമൽസ്യം വിഴുങ്ങി. അവളിൽ ഉണ്ടായ മകനാണു ഞാൻ. ഇതുകേട്ടപ്പോൾ ഹന്തൃമാൻ ആ മാരുതി ഞാൻതന്നെയാണ് എന്നു പറയുകയും ആ സമയത്തു മകരദ്ധ്വജൻ അച്ഛനെ നമസ്കരിച്ചു വർത്തമാ നം ധരിപ്പിച്ചു. രാക്ഷസന്മാര ഭദ്രകാളിക്ക് ഒരു ബലി കൊട് ക്കാൻ മുമ്പുതന്നെ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അതിനായി ട്ടാണ് അവർ ലങ്കയിൽ പോയി രാമലക്ഷ്മണന്മാരെ കൊണ്ടു പോന്നത്. നാളയാണ് ഭദ്രകാളിയുടെ മുമ്പിൽ ബലി നി ശ്ചയിച്ചിട്ടുള്ളത്. അങ്ങു കാളീക്ഷേത്രത്തിൽ ചെന്നിരുന്നു രാമ ലക്ഷ്മണന്മാരെ എടുത്തു കൊണ്ടുപോയിക്കൊൾക. ഇതു കേട്ട ഉടനെ ഹന്തൃമാൻ അണുമാത്രമായ സ്വരൂപത്തെ ധരിച്ച ക്ഷേ ത്രത്തിൽ കടന്നു വാതിൽ അടച്ചു സ്ഥിതി ചെയ്തു. അപ്പോഴേയ്ക്കു രാക്ഷസൻമാർ രണ്ടുപേരും പൂജ ചെയ്പാനായി വന്നുചേർന്നു. അ തു കണ്ടു ഹന്തൃമാൻ താണസ്വരത്തിൽ ദേവിയുടെ വാക്കായിട്ടു പറഞ്ഞു.പൂജ ചെയ്യുന്നതു ഈഗവാക്ഷത്തിൽകൂടെ ആയാ ൽ മതി. രാമലക്ഷ്മണൻമാരെ കാട്ടിലെ കായ്കളെക്കൊണ്ടും പു ഷ്പാദികളെക്കൊണ്ടും വഴിപോലെ പൂജിച്ചു വില്ലും ആവനാഴിയും ധരിപ്പിച്ചു കാട്ടുപൂക്കളെകൊണ്ടുള്ള മാലയും അണിയിച്ചു ജ! വനോനോടുകൂടിത്തന്നെ നടവാതിൽ അല്പം തുറന്ന എന്റെ അ ടുക്കലേയ്ക്ക് അയയ്ക്കണം. അതാണ് എനിക്കു സന്തോഷം എ

ന്നാൽ ഏതുപ്രകാരത്തിലെങ്കിലും എന്നെ നോക്കിക്കാണുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/209&oldid=170863" എന്ന താളിൽനിന്ന് ശേഖരിച്ചത്