ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നില്ക്കേണ്ടം യുദ്ധം ആയാൽ സ്വന്തം ആള് ആരാണ് അന്യൻ ആരാണ് എന്ന് അറിയുകയില്ല, എന്നു പറഞ്ഞു. അതുപകാരം വിഭീഷണൻ ജേഷ്ഠനെ വന്ദിച്ച ശ്രീരാമസവിധത്തിൽതന്നെ ചെന്നു.

              യുദ്ധോദ്യുതനായ   കുംഭകർണ്ണൻ   കൈകളേക്കൊണ്ടും   കാലുകളേക്കൊണ്ടും   മർക്കടന്മാരെ

മർദ്ദിച്ചുകൊണ്ടു വാനരസേനയിൽ സഞ്ചരിച്ചുതുടങ്ങി. അവിടെ വാനരരാജനായ സുഗ്രീവനെക്കണ്ടു തന്റെ ത്രിശൂലംകൊണ്ട് അവനെ ഭേഭിച്ചു സന്തോഷത്തോടുകൂടി ലങ്കയിലേയ്ക്കു കൊണ്ടുപോയി. പോകുംവഴിക്കു സുഗ്രീവൻ സ്വസ്ഥനായിട്ടു ശത്രുവിന്റെ കാതും മൂക്കും നഖങ്ങളെക്കൊണ്ടു മുറിച്ച് അവന്റെ കയ്യിൽനിന്നു കുതറിച്ചാടി രാമസമീപത്തിൽത്തന്നെ വന്നുചേർന്നു. അതു കണ്ടു പൗരന്മാർ പരിഹസിക്കുകയും കുംഭകർണ്ണൻ ലജ്ജയേടുകൂടി പിന്നേയും യുദ്ധത്തിനുപോകുകയും ചെയ്തു . അപ്പോൾ ശ്രീരാമൻ മൂർച്ചയുള്ള ബാണങ്ങളെക്കൊണ്ട് അവന്റെ ദേഹം പിളർന്നു. അവൻ അങ്ങോട്ടും വൃക്ഷങ്ങളെക്കൊണ്ടും കല്ലുകളെക്കൊണ്ടും പ്രഹരിചിചുവെങ്കിലും ശ്രീരാമൻ അസ്ത്രങ്ങളെക്കൊണ്ട് അതെല്ലാം തടുക്കുകയും വായവ്യാസ്ത്രം പ്രയോഗിച്ച് അവന്റെ കൈകളെ മുറിച്ചുകളഞ്ഞു. കൈകൾ മുറിഞ്ഞശേഷവും അവൻ അലറിക്കൊണ്ടു വരുന്നതു കണ്ടപ്പോൾ രാമൻ അർദ്ധചന്ദ്രാകാരങ്ങളായ രണ്ടസ്ത്രങ്ങൾ അയച്ചു കാലുകളേയും ഛേദിച്ചു. കുംഭകർണ്ണന്റെ കാലുകൾ വലുതായ ശബ്ദത്തോടുകൂടി ഗോപുരദ്വാരത്തിങ്കൽ പതിച്ചു. കൈകളും കാലുകളും മുറിഞ്ഞിട്ടുകൂടിയും ഭയങ്കരമൂർത്തിയായ കുംഭകർണ്ണൻ ബഡവാമുഖാഗ്നിയെപ്പോലെ വായും പിളർന്നു ഗർജ്ജിച്ചുകൊണ്ടും,

രാഹുചന്ദ്രനെ ഗ്രസിപ്പാനെന്നപോലെ, രാമനെ ഗ്രസിപ്പാനായി എതൃത്തു. ശ്രീരാമൻ അവന്റെ വായിൽ മൂർച്ചയുള്ള അസ്ത്രങ്ങൾ നിറക്കുകയും ചെയ്തു. വായിൽ ശരങ്ങൾ നിറഞ്ഞിട്ടും അവൻ ഭയങ്കരമാംവണ്ണം ഗർജ്ജിച്ചു. അപ്പോൾ ശ്രീരാമൻ സൂർയ്യനെപ്പോലെ കാന്തിയുള്ളതും അത്യുത്തമവുമായ ​​ഐന്ദ്രാസ്ത്രത്തെ പ്രയോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/215&oldid=170870" എന്ന താളിൽനിന്ന് ശേഖരിച്ചത്