ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങൾ എന്നിവയെക്കൊണ്ടും , വശാചരങ്ങളായ നാഗജന്തുക്കളുടെ മാംസങ്ങളെക്കൊണ്ടും മന്ത്രത്തോടുകൂടിയും കണ്ണുകൾ പീമ്പിയും വളരെ നിഷ്കർഷയിൽ ഇന്ദ്രജിത്ത് ഹോമംനടത്തി. ആ ഹോമത്തിന്റ പുക ഭയങ്കരമായി പൊങ്ങിപ്പരന്നതു കണ്ടപ്പോൾ വിഭീഷണൻ ശ്രീരാമനോടു പറഞ്ഞു. സ്വാമിൻ ഇന്ദ്രജിത്ത് ഹോമം തുടങ്ങിയിരിക്കുന്നു. ദുർബുദ്ധിയായ അവന്റെ ഈ ഹോമം മുടങ്ങാതെ അവസാനിക്കുന്നതായാൽ സുരാസുരൻമാർ ആരുവിചാരിച്ചാലും അവനെ ജയിക്കുവാൻ കഴിയില്ല. അതുകൊണ്ടു വേഗത്തിൽ ലക്ഷ്മനെക്കൊണ്ടു അവനെ കൊല്ലിക്കണമെന്ന് എനിക്ക് തോന്നുന്നു. അവനു ബ്രഹ്മാവിന്റെ ഒരു വരം ഉണ്ട്. പന്ത്രണ്ടു സംവത്സരം ഊണും ഉറക്കവും കൂടാതെ ഇരുന്നിട്ടുള്ള ആൾക്കേ അവനെ കൊല്ലുവാൻസാധിക്കയുള്ളു. ലക്ഷ്മണൻ നിന്തിരുവടിയുടെകൂടെ അയോദ്ധ്യയിൽനിന്നു പോന്നതിൽ പിന്നെ നിന്തിരുവടിയുടെകൂടെ ശുശ്രൂഷയ്ക്കു വേണ്ടി ഊണും ഉറക്കവും അറിയാതെയാണ് ഇറിക്കുന്നത് എന്ന് എനിക്ക് വിവരമുണ്ട്. ഇങ്ങനെ വിഭീഷണൻ പറഞ്ഞപ്പോൾ അതുപ്രകാരം ചെയ്യാൻ രാമൻ കൽപ്പിച്ചു. പിന്നെവിഭീഷണൻ ലക്ഷ്മണനോടുകൂടി ഹനുമാൻ തുടങ്ങിയുള്ള വാനരസേനാപതികളാൽ പരിവൃതനായി പോയിട്ട് ഇന്ദജിത്തിന്റെഹോമസ്ഥാനമായ നികുംഭിലയേ ലക്ഷ്മണന്നു കാണിച്ചു കൊടുത്തു. ലക്ഷ്മൻ അംഗദന്റെ ചുമലിൽ കയറി അഗ്നേയാസ്ത്രം പ്രയോഗിച്ച് ഇന്ദ്രജിത്തിനാൽ മുള്ളുകൊണ്ടു നിർമ്മിക്കപ്പെട്ടതായ കോട്ടയെ കാണിക്കുകയും രാക്ഷസക്കോട്ടയെ ശരങ്ങളെക്കൊണ്ടു നിഗ്രഹിക്കയും, സർപ്പകോട്ടയെ ഗരുഡാസ്ത്രംകൊണ്ടും, വ്യാഘ്രകോട്ടയെ പർവതാസ്ത്രംകൊണ്ടും ഭേദിക്കുകയും, തീകോട്ടയെ വർജ്ജന്യാസ്ത്രങ്ങളെക്കൊണ്ടു ശാന്തമാക്കുകയും ചെയ്തു. കാറ്റുകൊണ്ടുള്ള കോട്ടയെ കാറ്റിൻ മകനായ ഹനുമാൻ ക്ഷണനേരംകൊണ്ടു ശമിപ്പിച്ചു. വെള്ളം കൊണ്ടുള്ളകോട്ടയെ ലക്ഷ്മണൻ വായുവ്യാസ്ത്രംകൊണ്ടു വറ്റിച്ചുകളഞ്ഞു . ഇങ്ങിനെ കോട്ടകൾ ഏഴും നശിപ്പിച്ചുവെങ്കിലും ശത്രുവിന്റെ

ഹോമസ്ഥലം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/217&oldid=170872" എന്ന താളിൽനിന്ന് ശേഖരിച്ചത്