ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണനെ സ്തുതിക്കുകയും പുഷ്പവൃഷ്ടിചെയ്തുംകൊമണ്ട് അദ്ദേഹത്തെ നീരാജനംചെയ്കയും ചെയ്തു.യുദ്ധശ്രമം തീർന്നതിന്നു ശേഷം ലക്ഷ്മണൻ ജയസൂചകമായ ശംഖനാദത്തെ പുറപ്പെടുവിച്ചു.ആ ശംഖനാദം കേട്ടിട്ടു സീത ത്രിജടയെ പറഞ്ഞയച്ചു സംഗതി മനസ്സിലാക്കി വളരെ സന്തേഷിച്ചു.അനന്തരം ഹനുമാൻ ഇന്ദ്രജിത്തിൻറെ തല രാമനു കാണിപ്പാനായി കയ്യിൽ എടുത്തു ലക്ഷമണനോടു പോകുവാൻ ധൃതി കൂട്ടി .ലക്ഷമണൻ അംഗധൻറെ പുറത്തു കയറി വിഭീഷണസഹിതനായിട്ടു വാദ്യഘോഷങ്ങളോടുകൂടി ശ്രീരാമൻറെ സമീപത്തേയ്ക്കു പോയി.അദ്ദേഹത്തെ നമസ്കരിച്ചു ലക്ഷ്മണൻ ഇന്ദ്രജിത്തിൻറെ തല ദർശിപ്പിക്കുകയും ശ്രീരാമൻ ലക്ഷ്മണനെ ആലിംഗനം ചെയ്തു.

രാവണൻ തൻറെ മുബ്ബിൽ വന്നുവീണ ഇന്ദ്രജിത്തിൻറെ കൈ കാണുകയും അതിനുശേഷം ഇന്ദ്രജിത്തിൻറെ മരണവൃത്താന്തം കേൾക്കുകയും ചെയ്തിട്ടു പുത്രദുഃഖം സഹിക്കുവാൻ വയ്യാതെ മൂർഛിതനായിട്ടു സഭയിൽ വീണു.തൽക്ഷണം ഉണ്ടായ കോപം നാമിത്തം ഖൾഗ്ഗവും കയ്യിലെടുത്തു സീതയെ വെട്ടി കൊൽവാനായി രാവണൻ പുറപ്പെട്ടു .അപ്പോൾ ബുദ്ധിമാനായ സുപാർശ്വൻ എന്ന മന്ത്രി ആ സാഹസത്തിൽനിന്ന് അദ്ദേഹത്തെ വിലക്കി.സുപാർശ്വൻ ഖൾഗമേന്തിയതായ രാവണൻറെ കരത്തെ തൻറെ കൈകൊണ്ടു പിടിച്ചു രാവണനോടു നീതിസഹിതമായ വചനത്തെ തിടുക്കപ്പെട്ടും കൊണ്ടു പറഞ്ഞു.ഹേ ദശഗ്രീവാ!ഇവിടുന്നു കോപിച്ചു സ്ത്രീ വധത്തിനു പുറപ്പെടുന്നത് എന്താണ്?ഞങ്ങളാൽ ചിലരോടുകൂടി ചെന്നു യുദ്ധംചെയ്തു രാമനേയും ലക്ഷ്മണനേയും കൊന്ന് ഇവിടയ്ക്കു സീതയെ പ്രാപിക്കാം.ഇങ്ങിനെ സുപാർശ്വൻ പറഞ്ഞപ്പോൾ രാവണൻ പിൻവാങ്ങി.ഇതിനിടയിൽ ഇന്ദ്രജിത്തിൻറെ ഭാര്യയയായ സുലോചന ഭർത്താവിൻറെ കങ്കണാലംകൃതമായ കുരം അസ്ത്രം തറച്ചു തൻറെ മുബ്ബിൽ വന്നുവീണ.ഇതു കണ്ട് അദ്ദേഹത്തിൻറെ പൗപുഷങ്ങളെ ഓർത്ത് ഓർത്ത് വിലാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/219&oldid=170874" എന്ന താളിൽനിന്ന് ശേഖരിച്ചത്