ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭർത്താവിന്റെ ദേഹത്തോടു ചേർത്തു സുലോചന വിധിപ്രകാരം അഗ്നിയിൽ ചാടിമരിക്കുകയും ദിവ്യമായ ദേഹത്തെ ധരിച്ചു ഭർത്തൃസമേതനായി വൈകുണ്ഡലോകത്തേയ്ക്കു പോകയും ചെയ്തു. ഇതിനുശഷം രാവണൻ ബന്ധുമിത്രസമേതനായി പിന്നേയും രാമനോടു യുദ്ധത്തിനായി ചെന്നു രാമൻ രാവണന്റെ കൂട്ടുകാരനായ രാക്ഷസന്മാരെ എല്ലാം കൊല്ലുകയും ഒരസ്ത്രംകൊണ്ടു രാവണനെ എടുത്തു ലങ്കയിലേയ്ക്കു എറിയുകയും ചെയ്തു. അപ്പോൾ രാവണൻ സീതയെ ഭയപ്പെടുത്തുവാനായി മയനെകൊണ്ടു രാമന്റെ ഒരു കൃതൃമസിരസ്സ് ഉണ്ടാക്കിച്ചിട്ടുണ്ട് അതു കണ്ടിട്ടു ഹേ അബലേ! വ്യസനിക്കുരുത്,, എന്നിങ്ങനെ പറഞ്ഞു മനസിലാക്കി അന്തർദ്ധാനംചെയിതു. പറഞ്ഞോലതന്നെ രാവണൻ കൃതൃമമായരാമസിരസ്സിനെ കാണിച്ചു സീതയോടു രാമൻ ഹതനായി. ഇനി നീ എന്നെ ആശ്രയിച്ചാലും,, എന്നുപറഞ്ഞു. അപ്പോൾ സീത മുഖം താഴ്ത്തീ നിന്റെശിരസുകളെതന്നെ യുദ്ധ ഭ്രമിയിൽ രാമബാണങ്ങളാൽ വീഴ്ത്തപ്പെട്ടവയായിട്ടു ഞാൻ കാണുന്നു ,, എന്നു പറഞ്ഞു. സീതയുടെ വാക്കാകുന്ന ഈ, അസ്ത്രത്താൽ താഡിതനായി ലജ്ജകൊണ്ടു നമ്രമുഖനായി ഒന്നും മിണ്ടാതെ രാവണൻ ഗൃഹത്തിലേയ്ക്കു മടങ്ങിപോയി. അനന്തരം രാമന്റെ ആജ്ഞപ്രകാരം വാനരന്മാരെല്ലാം കൂടി കോടിക്കണക്കായി ചെന്നു മാളികകളെക്കൊണ്ടു മനോഹരമായിട്ടുള്ള ലങ്കാപട്ടണത്തിൽ എല്ലായിടവും പുല്ലുകൾ ഇട്ടു തീ കൊളുത്തി ജ്വലിപ്പിച്ചു. അപ്പോൾ മുമ്പ് ലങ്കാദഹനത്തിൽ ഉണ്ടായ കോലാഹനംപോലെ എല്ലാടവും കോലാഹലമുണ്ടായി. തന്റെ നഗരവും ഗൃഹങ്ങളും വാനരന്മാർ തീയിട്ടു ദഹിപ്പിക്കുന്നതുകണ്ട് രാവമൻ പർജ്ജന്യാസ്ത്രത്തെ പ്രയോഗിക്കുകയും അതിന്റെ ശക്തികൊണ്ടു തീയെല്ലാം ശമിക്കുകയും വാരന്മാർ അതുകൊണ്ടു മടങ്ങി പോകയും

പേജ്-11










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/221&oldid=170877" എന്ന താളിൽനിന്ന് ശേഖരിച്ചത്