ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം

ശത്രുഗൃഹത്തിൽ പാർക്കുന്നവളായ ജാനകീ!നീ നിന്റെ പോലെ എങ്ങോട്ടെങ്കിലും പോയിക്കോൾക. ഞാൻ ഇപ്പോൾ ബ്രഹ്മാവുതന്നെ പറഞ്ഞാലും നിന്നെ സ്വീകരിക്കുന്നതല്ല." രാമന്റെ ഈ വാക്കുകേട്ടു സീതാദേവി ലക്ഷ്മണനെക്കൊണ്ടു ശുദ്ധമായ ഒരു ചിത ഉണ്ടാക്കിച്ചു സ്നാനംചെയ്തു ശുദ്ദിവരുത്തി അഗ്നിയോടായിട്ട് "ഹേ അഗ്നിഭഗവാനെ ഞാൻ രാമനെ ഒഴിച്ച് അരേയും മനസ്സുകൊണ്ടു സ്വീകരിക്കുകപോലും ഉണ്ടായിട്ടില്ല. എന്റെ ഈ വാക്കിൽ സത്യമുണ്ടെങ്കിൽ അങ്ങുന്നു ശീതളനായി ഭവിച്ചാലും" എന്നിങ്ങനെ ശപഥംചെയ്തു ചിതാഗ്നിയിൽ ചാടി. അപ്പോഴേയ്ക്കും ദേവകളും, ദശരഥമഹാരാജാവും പ്രത്യക്ഷമായി വന്നു പറയുകയാൽ സീത ശുദ്ധയാണെന്നറിയുകയും, ശ്രീരാമൻ സീതയെ സ്വീകരിക്കുകയും ചെയ്തു. സീത അഗ്നിപ്രവേശം ചെയ്തതിനു ശേഷം അഗ്നിഭഗവാൻ പഞ്ചവടിയിൽ ശ്രീരാമൻ തങ്കൽ ഏല്പിക്കപ്പെട്ട സീതാദേവിയെ ശ്രീരാമനു കൊണ്ടുവന്നു കൊടുത്തു. ഇങ്ങനെ അഗ്നിയാൽ നല്കപ്പെട്ടവളും ആഭരണഭൂഷിതയുമായ ദേവിയെ രാമൻ ആലിംഗനംചെയ്തു തന്റെ മടിയിൽ കയറ്റി ഇരുത്തി. പണ്ടു പഞ്ചവടിയിൽ വെച്ചു രാവണവധത്തിനുവേണ്ടി സീത താമസി എന്നും, രാജസി എന്നും, സാത്വികി എന്നും മൂന്നായി തിരിഞ്ഞിരുന്നുവല്ലോ. ആ മൂന്നുവശങ്ങളും ഈപ്പോൾ ഒന്നായി ചേർന്നു പ്രകാശിച്ചു.

     അനന്തരം   ദേവകൾ   രാമനെ  സ്തുതിക്കുകയും  രാമൻയുദ്ധത്തിൽമ  മരിച്ചുപോയ  വാനരപ്പടയെ  ദേവേന്ദ്രനെക്കൊണ്ട്

അമൃതവർഷം പെയ്യിച്ചു ജീവിപ്പിക്കുകയുംചെയ്തു. വാനരന്മാരിൽ ഒരുവൻ കുറഞ്ഞതായി കണ്ടിട്ട് അതിനു കാരണമെന്തെന്നു രാമൻ ഹനൂമാനോടു് ചോദിച്ചു. അപ്പോൾ ഹനൂമാൻ പറഞ്ഞു. അവനെ കുംഭകർണ്ണൻ ഭക്ഷിച്ചിരുന്നു. അവന്റെ നഖമോ രോമമോ അസ്ഥിയോ രക്തമോ വല്ലതും യുദ്ധഭൂമിയിൽ കൊഴിഞ്ഞിട്ടുണ്ടായിരുന്നുവെങ്കിൽ ഈ അമൃതവർഷംകൊണ്ടു

നിശ്ചയമായും അവൻ ജീവിക്കുമായിരുന്നു, അമൃതവർഷം ഉ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/228&oldid=170884" എന്ന താളിൽനിന്ന് ശേഖരിച്ചത്