ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨ ആനന്ദരാമായണം

    ഋശ്യശൃംഗന്റെ അത്ഭുതശക്തികൊണ്ടു സന്തോഷിച്ച്

അദ്ദേഹം ചെയ്യുന്ന കർമ്മങ്ങൾക്കു സാഫല്യമുണ്ടാക്കിക്കൊക്കണമെന്നു വസിഷ്ഠമഹർഷി പരഞ്ഞു ദശരഥന്നു മനസ്സിലായി . ഉടൻ തന്നെ ദശരഥൻ ,ഋശ്യശൃംഗനെ തന്റെ രാജധാനിയിലേയ്ക്കു ആളയച്ചു വരുത്തി, അദ്ദേഹത്തെ കൊണ്ടു പുത്രികാമേഷ്ടി എന്നു പേരായ ഒരു യാഗം കഴിപ്പിച്ചു. ആ യാഗത്തിന്റെ മദ്ധ്യത്തിൽ അഗ്നിഭഗവാൻ അഗ്നികുണ്ഡത്തിൽ നിന്നു, കയ്യിൽ ഒരു പായസപാത്രവുമായി ആവിർഭവിച്ച് 'ഇതു അങ്ങയുടെ ഭാർയ്യമാർക്കു ഭക്ഷിക്കുവാൻ കൊടുക്കുക' എന്നു പറഞ്ഞ അന്തർദ്ധാനംചെയ്തു. യാഗാവസാനത്തിൽ ദശരഥൻ ആ പായസം തന്റെ ഭാർയ്യമാർക്കു മൂന്നുപേർക്കും ഭാഗിച്ചു കൊടുത്തു കൈകേയി പായസം കിട്ടിയപ്പോൾ മനസ്സിൽ മറ്റെന്തോ ഒരു വിചാരമായി ഇരിക്കുകയായിരുന്നു. അതുകൊണ്ടു പായസം മുഴുവൻ ഭക്ഷിക്കാതെ അതിൽ ഒരുഭാഗം കയ്യിലെടുത്ത് അവിടെ അടുത്തുള്ള അഞ്ജനമലയിലേയ്ക്ക് എറിഞ്ഞു .

   ആ മലയുടെ മുകളിൽ സുവർച്ചല എന്നൊരു സ്ത്രി കഴുകന്റെ രുപത്തിൽ പാർക്കുന്നുണ്ടായിരുന്നു. അവൾ ഒരു കാലത്തു സത്യലോകത്തിൽ ബ്രഹ്മാവിന്റെ സഭയിൽ നർത്തകിയായിരുന്നു. എന്തോ കാരണത്താൽ  ബ്രഹ്മാവ് അവളെ ശപിച്ചതുകൊണ്ടാണ്  അവൾ കഴുകിന്റെ രൂപം ധരിച്ച് അഞ്ജനമലയിൽ വരുവാൻ എടയായത്. കൈകേയിയുടെ കയ്പായസം കൊണ്ട് അവളുടെ ശാപം നിവൃത്തിക്കുമെന്നു  ബ്രഹ്മദേവൻ   ശാപമോക്ഷം അരുളിച്ചെയ്തിരുന്നു. കൈകേയിഎറിഞ്ഞ പായസം മേൽപറഞ്ഞ കഴുകിന്റെ രുപം പോയി സുവർച്ച ലയ്ക്കു മുബത്തെ സ്വരുപം കിട്ടുകയും, അവൾ ബ്രഫ്മേവന്റെ സമീപത്തോയ്ക്കുതന്ന പോകയുംചെയ്തു.

ഇതിന്നുശേഷം ദശരഥപത്നമാരായ കൌസല്യയും, സുമിത്രയും, കൊകെയും മോൽപറഞ്ഞ പായസത്തെ ഭാഹിച്ചുദക്ഷിക്കുകയും,അതിന്റെ പ്രദാവംകൊണ്ട് അവർ മൂവ്വരും ഗർഭം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/23&oldid=170886" എന്ന താളിൽനിന്ന് ശേഖരിച്ചത്