ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം

വിധിച്ചിട്ടുണ്ടു്. അതുകൊണ്ടാണ്  ഞാൻ  ഹന്തൃമാനെ   പ്രതിക്ഷിച്ചു മൌനം പൂണ്ടിരുന്നത്. എന്നുതന്നെല്ലാം, ശ്രീരാമലക്ഷ്മണന്മാരെ അസുരന്മാർ പാതാളത്തിലേയ്ക്കു കൊണ്ടുപോൾ ഹനുമാനാണു  വീണ്ടുകൊണ്ടുവന്നത്  എന്നിങ്ങിനെ ഹനുമാന്റെ പൌഷത്തെ ജനങ്ങൾ പറയുവാൻ ഇടവരട്ടഎന്നും വിചാരിക ഉണ്ടായി. എന്റെ ബലവാനായിരിക്കുന്ന ദാസനായ ഹിനുമാന്റെ  വീർയ്യപരാക്രമങ്ങളെ വർദ്ധിപ്പിക്കുവാൻവേണ്ടിയാണു ഞാൻ അവിടെ ഒന്നും പ്രവർത്തിക്കാതിരുന്നത്. അതല്ലെങ്കിൽ അസുരൻമാർ എടുത്തുകൊണ്ടു പോകുന്ന വഴിയിൽത്തന്നെ കേവലം 

ഒരു ഹുങ്കാരംകൊണ്ട് അവരുടെ കഥ കഴിക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ലേ? ആർ വെറും ഋഷീകപുല്ലാകുന്ന അസ്ത്രകൊണ്ടു കാകവേഷധാരിയായ ജയന്തന്റെ നേത്രത്തെ പിളർന്നുവോ, ആർ മാരിചനെ അസ്ത്രംകൊണ്ടു സമുദ്രത്തിൽ നൂറുയോജന ദൂരത്തേയ്ക്ക് എറിഞ്ഞുവോ, ആ ഞാൻ എന്താ അന്ന് അശക്തനായിരുന്നുവോ പാതാളത്തിൽ ആ അസുരന്മാരെക്കൊല്ലുന്ന കാര്യത്തിൽ ആയുധമില്ലായോ എന്നു കരുതിയല്ല ഞാൻ എളുക്കാതിരുന്നത്. ഹനുമാന്റെ പൗരുഷത്തെ വർദ്ധിപ്പിക്കുവാൻ മാത്രമാണ്.ഹേ വിഭീഷണ!ഇതു സത്യമാകുന്നു. ഇപ്രകാരം ശ്രീരാമൻ പറഞ്ഞതുകേട്ടിട്ടു ഹനുമാൻ ചിരിച്ചുകൊണ്ടു വിഭീഷണനോടു പറഞ്ഞു.ഹേ വിഭീഷണാ!അങ്ങ് ഒരു സംഗതി മറന്നുവോ? സേതുബന്ധിക്കുന്ന സമയത്തു ഭഗവാൻ എന്നിലുളള ഗർവ്വത്തെ കണ്ടു ശിവലിംഗത്തെ പഠിക്കുക എന്ന കാരണംകൊണ്ട് എന്റെ വാൽ മുറിച്ചുകളഞ്ഞില്ലേ?ഇതാണ് എന്റെ അവസ്ഥ.ഭഗവാന്റെ മുമ്പിൽ എനിക്കു വല്ല ബലവും ഉണ്ടന്ന് അങ്ങുവിചാരിക്കുന്നുണ്ടോ?ഐരാവണനേയും മൈരാവണലേയും കൊല്ലുവാൻ ശ്രീരാമസ്വാമിക്കു വല്ലതാമസവും വേണ്ടിയിരുന്നുവോ?എന്തിനു പറയുന്നു.അവിടുന്നു തന്റെ ദാസന്റെ കീർത്തിയെ വർദ്ധിപ്പിക്കുകയാണു ചെയ്തത്.ഹനുമാന്റെ ഈ വാക്കുകേട്ടു വിഭീഷണൻ

പരമഭക്തിയോടുകൂടി രാമനെ നമസ്കരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/230&oldid=170887" എന്ന താളിൽനിന്ന് ശേഖരിച്ചത്