ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം

     ക്കുകയും   പൂജിക്കുകയും   ചെയ്തു.  അനന്തരം  ശ്രീരാമനോടു   പുഷ്പകവിമാനത്തിങ്കൽവെച്ചു   സീത

അപേക്ഷിച്ചപ്രകാരം ത്രിജടയെ വസ്ത്രാഭരണാദികളെക്കൊണ്ടു സന്തോഷിപ്പിച്ച് അവൾക്കു ഗേവാൻ വരങ്ങളെ ദാനംചെയ്തു. ഗേവാൻ ത്രിജടയോട് അരുളിച്ചെയ്തു. ഹേ ത്രിജടേ! നീ ശുഭപ്രദമായ എന്റെ വാക്കിനെ കേട്ടാലും. കാർത്തികമാസം, വസന്തമാസം, മാഘമാസം, ചൈത്രമാസം ഈ നാലുമാസങ്ങളിൽ പ്രാതകാലത്തിങ്കൽ സ്നാനം ചെയ്യുന്ന വിഷിഷ്ടജനങ്ങളുടെ മൂന്നുദിവസത്തേ സ്നാനഫലം നിന്റെ പ്രീതിക്കായിക്കൊണ്ടു ഭവിക്കും . ആ സ്നാനഫലത്തെ സ്വീകരിച്ച നീ കൃതാർത്ഥയായി ഇരുന്നാലും. ആർ മേൽപ്പറഞ്ഞ മാസങ്ങളിൽ വെളുത്തവാവുകഴിഞ്ഞ 3 ദിവസം സ്നാനംചെയ്യാതെ ഇരിക്കുന്നവോ അവരുടെ ഒരു മാസത്തെ

സ്നാനഫലത്തേയും   എന്റെ  വാക്കുപ്രകാരം   നീ   എടുത്തുകൊൾക.   എന്നുതന്നെയല്ല,  നിനക്ക്   ഒരു

വരംകൂടി തരുന്നുണ്ട്. അശൂചികളായ ഗൃഹങ്ങളിൽ വെച്ചുനടത്തുന്ന സൽക്തർമ്മങ്ങളും,ശ്രാദ്ധങ്ങളിൽ ശുചിത്വമില്ലാതെ ചെയ്യുന്ന പിണ്ഡങ്ങളും, ക്രോധത്തോടുകൂടി ചെയ്യുന്ന ദാനങ്ങളും, വസിഷ്ഠൻതന്നെ ചെയ്യുന്നതായാൽകൂടിയും ഹേ ത്രിജടെ അവയുടെ ഫലങ്ങൾ നിനക്ക് ഇരിക്കുന്നതാണ്. കൂടാതെ ഒന്നുകൂടിപറയാം കേട്ടാലും, മെഴുക്കുപെരട്ടാതെ കാൽ കഴുകുക, എള്ളുകൂടാതെ തർപ്പണം ചെയ്യുക. ദക്ഷിണകൂടാതെ ശ്രാദ്ധം ഊട്ടുക എന്നിവയുടെ ഫലങ്ങളും ഹേ ത്രിജടേ നിനക്കുതന്നെ ഇരിക്കുന്നതാണ്' ഇപ്രകാരം വരങ്ങളെക്കൊടുത്തു ത്രിജടയോടും സരമയോടും, വിഭീഷണൻ , സുഗ്രീവൻ, മകരദ്വജൻ, മറ്റുവാനരന്മാർ എന്നിവരോടുംകൂടി ആകാശദേശത്തൂടെ സീതക്കു കൗതുകകരങ്ങളായ ഓരോ കാഴ്ചകളെ കാട്ടിക്കൊടുത്തുകൊണ്ടു ശ്രീരാമൻ എഴുന്നെള്ളി. ഹേ സീതേ ഇതാ നോക്കൂ പുരോഭാഗത്തു ലങ്കാ നഗരം. ഇതാ ഞാൻ യുദ്ധം ചെയ്തതായ പോർക്കളം. ഇതാ ഇക്കാണുന്നതു ലവണസമുദ്രത്തിൽ കല്ലുകളേക്കൊണ്ടു

കെട്ടിയുണ്ടാക്കിയ ചിറയാണ്. ഇതാകാണുന്നു സേതുബന്ധം എന്ന പൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/231&oldid=170888" എന്ന താളിൽനിന്ന് ശേഖരിച്ചത്