ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൨൨൩

രാവണനെക്കൊന്നു സീതയെ വീണ്ടെടുക്കുകയും, പിന്നേ ഞങ്ങൾ മൂന്നുപേർക്കും വിധിപോലെ പിതൃക്രിയ ചെയ്യുകയും വേണം" എന്നു പറഞ്ഞു. അതു കേട്ടിട്ട് അയോദ്ധ്യയിലുള്ള നാട്ടുകാരും, രാജാക്കന്മാരും, ശത്രുഘ്നനും, അമ്മമാരും, ഊർമ്മിള തുടങ്ങിയ സ്ത്രീകളും, സുമന്ത്രൻ മുതലായ മന്ത്രിമാരും പൗരസ്ത്രീകളും, സേവകന്മാരും എല്ലാം വ്യസനം സഹിക്കാതെ പരവേശന്മാരായിട്ടു ഭരതന്റെ ചുറ്റും വന്നു വശായി. ഭരതൻ അവരെയെല്ലാം സമാധാനിപ്പിച്ചു സരയൂ നദിയിലേക്കു പോയി ഒരു ചിതയുണ്ടാക്കി കുളിച്ചു അനേകം ദാമം ചെയ്തു. പിന്നെ ശ്രീരീമന്മാരും സീതയേയും ലക്ഷമണനേയും ധ്യാനിച്ച അഗ്നിക്കു മൂന്നു പ്രദിക്ഷണം വെച്ച്, അമ്മമാരെയും, ഗുരുവിനേയും, മഹർഷിമാരെയും നമസ്ക്കരിച്ചു ഭരതൻ പരദൈവതാധ്യാനത്തോടുകൂടി വടക്കോട്ട് അഭിമുഖമായി സ്ഥിതി ചെയ്തു. ആ സന്ധ്യാസമയത്തു സൂർയ്യങ്കൽ ദൃഷ്ടി പതിപ്പിച്ചു സൂര്യൻ അസ്തമിക്കുന്നതു കാത്തും കൊണ്ടും ഭരതൻ അല്പനേരം നിലകൊണ്ടു. ഈ അവസരത്തിൽ വ്യസനാർത്തന്മാരായ സ്ത്രീപുരുഷന്മാരുടെ വലിയ കോലാഹലമുണ്ടായി. ഇങ്ങനെയുള്ള ഘട്ടത്തിൽ ആകാശത്തൂടെ വരുന്ന ഹനുമാൻ അഗ്നിപ്രവേശം ചെയ്വാൻ ഒരുങ്ങി നിൽക്കുന്ന ഭരതന്റെ മുമ്പിൽ പൊടുന്നനവേ വന്ന് അദ്ദേഹത്തെ അമൃത ലഹരിയിൽ ആറാടിക്കുമാറു മദുരമായ വാക്യത്തെ പറഞ്ഞു. 'ഹേ ജടാധരനായിരിക്കുന്ന വീര ! അങ്ങ് അഗ്നി പ്രവേശം ചെയ്യേണ്ട. ശ്രീരാനസ്വാമി ഇന്ന് എഴുന്നള്ളി യിരിക്കുന്നു. അവിടുന്നു സീതയോടും ലക്ഷ്നണനോടും കൂടി ഭരദ്വാരജാശ്രമത്തിൽ ഉണ്ട്. വാനരന്മാരോടു കൂടിയ അവിടുത്തെ നാളെ നിശ്ചയമായും അങ്ങയ്ക്കു കാണാം. ശ്രീരീമനും അങ്ങയെ കാണ്മാൻ വളരെ ഉക്കണ്ഠയുണ്ട്." ഇപ്രകാരം ഹനുമാന്റെ വാക്കാകുന്ന അമൃതവർഷത്താൽ സിക്തനായ ഭരതൻ സന്തോഷ സമേതം അഗ്നിയെ നമസ്ക്കരിച്ചു താൻ ചെയ്യുവാൻ പുറപ്പെട്ട കൃത്യത്തിൽനിന്നു പിതിരിഞ്ഞു ഹനുമാൻ നമസ്ക്കരിച്ചു. ഹനുമാൻ ഭരതനേയും നമസ്ക്കരിച്ചു ശ്രീരാമന്റെ സന്തോഷക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/234&oldid=170891" എന്ന താളിൽനിന്ന് ശേഖരിച്ചത്