ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുന്ദരകാണ്ഡം ൨൨൫ രുന്ന രാമന്റെ മതിയടികളെ അദ്ദേഹത്തിന്റെ പാദങ്ങളിൽ അർപ്പിച്ച ഭക്തിവിനിയങ്ങളോടുകൂടി ശ്രീരാമനോട് എന്റെ കയ്യിൽ സൂക്ഷിപ്പാൻ ഏല്പിച്ചിരുന്ന അങ്ങയുടെ രാജ്യത്തെ ഞാൻ ഇതാ തിരിയേ തന്നിരിക്കുന്നു. രാജ്യത്തെ സൈന്യങ്ങളേയും ഭണ്ഡാരത്തേയും , പത്തിരട്ടിയായി ഞാൻ വർദ്ധിപ്പിച്ചിട്ടുണ്ട്. അതു സാധിച്ചത് ഇവിടുത്തെ തേജസ്സുകൊണ്ടുതന്നെയാണ് . ഇനി ഇവിടുത്തെ രാജ്യ ഇവിടുന്നുതന്നെ പരിപാലിക്കണം എന്ന് ഉണർത്തിച്ചു. രാമൻ അപ്രകാരമാവാമെന്നു പറഞ്ഞു ഭരതന്റെ ഭാരം ഒഴിച്ചു. അനന്തരം രാമൻ ദിവ്യവസ്ത്രങ്ങളെ ധരിച്ചു സീതാസമേതനായി തേരിൽ കയറി വാദ്യഘോഷങ്ങളും , ജയശബ്ദങ്ങളോടും , വാരസ്ത്രീകളുടെ ആട്ടങ്ങളോടും , പാട്ടകളോടുംകൂടി ഘോഷയാത്രയായി തന്റെ രാജധാനിയിലേയ്ക്ക് എഴുന്നള്ളി. ഈ സമയത്തു മാളികകളിൽനിന്നും പൌരനാരിമാർ പുഷ്പങ്ങളോക്കൊണ്ടു വർഷിച്ചു . വഴിക്കു പലവിധത്തിലുള്ള ബലികളെ ഉപഹരിച്ചു നീരാജനം ചെയ്കയും ചെയ്തു. പിന്നെ രാമൻ രഥത്തിൽ നിന്ന് എറങ്ങി സീതയെ ഗൃഹത്തിലേയ്ക്ക് അയച്ചു പുഷ്പകവിമാനത്തോട് ഇനി നീ പോയി വൈശ്രവണനെത്തന്നെ വഹിച്ചു കൊൾ‌ക എന്നു പറകയും അങ്ങനെയാവട്ടെ എന്നു സമ്മതിച്ചു വിമാനം പോകുകയുംചെയ്തു.

                          അനന്തരം   ശ്രീരാമൻ  വാനരന്മാരോടുകൂടി   സഭാമദ്ധ്യത്തിങ്കൽ

പ്രവേശിച്ചു. വാനരന്മാർക്കു പാർക്കുവാൻ മനോഹരങ്ങളായ ഗൃഹങ്ങളെ പ്രത്യേകംഒഴിച്ചുകൊടുക്കുകയും ചെയ്തു . പിന്നെ പുരോഹിതൻ , നല്ല മുഹുർതത്തിൽ മംഗളകർമ്മങ്ങളോടുകൂടി ശ്രീരാമന്നു രാജ്യാഭിഷേകം കഴിപ്പിച്ചു. ഹനുമാൻ മുതലായ വാനരന്മാരെക്കോണ്ടു നാലു സമുദ്രങ്ങളിലെ വെള്ളം കൊണ്ടു വരുവിച്ചു,സകല രാജാക്കന്മാരേയും സാന്നിദ്ധ്യത്തോടുകൂടി വാദ്യധോഷസമേതമായിട്ടാണ് അഭിഷേകം നടത്തിയത്. അഭിഷേകാവസരത്തിൽ

ലക്ഷ്മണൻ പിൻഭാഗത്തുനിന്നും വെൺകൊറ്റക്കുട പിടിക്കുകയും ,ഭരതൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/236&oldid=170893" എന്ന താളിൽനിന്ന് ശേഖരിച്ചത്