ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൨൨൭

                                   ശ്രീശിവ ഉവാച.
                     സുഗ്രീവമിത്രം പരമം പവിത്രം
                സീതാകളത്രം നവമേഘ ഗാത്രം
                കാരുണ്യപാത്രം ശതപത്രനേത്രം
                ശ്രീരാമചന്ദ്രം സതതം നമാമി.                                             1
                സംസാരപാരം നിഗമപ്രചാരം
                 ധർമ്മാവതാരം ഹൃതഭൂമിഭാരം
                 സദാ വികാരം സുഖസിന്ധു സാരം
                 ശ്രീരാമചന്ദ്രം സതതം നമാമി.                                             2
                 ലക്ഷ്മിവിലാസം ജഗതാം നിവാസം
                 ലങ്കാവിനാശം ഭുവനപ്രകാശം
                ഭൂദേവവാസം ശരഭിന്ദു ഹാസം
                ശ്രീരാമചന്ദ്രം സതതം നമാമി.                                                 3
                   1.സുഗ്രീവന്റെ ബന്ധുവും ഏറ്റവും പരിശുദ്ധനും   
  സീതയാകുന്ന ഭാര്യയോടു കൂടിയവനും പുതുമഴക്കാറൊത്ത തി
 രുമേനിയോടുകൂടിയനും കാരുണ്യത്തിനു പാത്രമായവനും താമ
 രപ്പൂവുപോലെയുള്ള കണ്ണുകളോടുകൂടിയവനുമായ ശ്രീരാമച
 ന്ദ്രനെ ഞാൻ നമസ്കരിക്കുന്നു.
                 2.സംസാരത്തിൽ സാരമായവനും വേദപ്രപാരത്തി
     ന്നു കാരണമായവനും ധർമ്മത്തിനായി അവതാരം ചെയ്തവ
     നും ഭുഭാരഹരണം ചെയ്തവനും എല്ലായ്പോഴും വികാരമില്ലാത്ത 
     വനും സുഖസമുദ്രത്തിന്റെ സത്തായവനുമായ ശ്രീരാമചന്ദ്ര 
     നെ ഞാൻ നമസ്കരിക്കുന്നു.
                3.ലക്ഷിദേവിയുടെ വിലാസത്തിന്നു സ്ഥാനമായനും,
     ലോകങ്ങൾ എല്ലാം വസിക്കുന്ന സ്ഥലയവനും,ബ്രാഹ്മ
  ണർക്ക് ആശ്രയഭുതനും ശരൽക്കാലചന്ദര്നെപ്പോലെ ധവള
  മായ പുഞ്ചിരിയുള്ളവനും ആയ ശ്രീരാമചന്ദ്രനെ ഞാൻ നമസ്ക

രിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/238&oldid=170895" എന്ന താളിൽനിന്ന് ശേഖരിച്ചത്