ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൨൨൯

                                        ലീലാശരീരം രണരംഗധീരം
                                        വിശ്വകസാരം രഘുവംശഹാരം
                                        ഗംഭീരനാദം ജിതസർവ്വപാദം
                                        ശ്രീരാമചന്ദ്രം സതതം നമാമി.                                                                 7
                                        ഖ്വലേ കൃതാന്തം സ്വജനേ വിനീതം
                                        സാമോപഗീതം സനസാ പ്രതീതം
                                        രാഗേണഗീതം വചനാദതീതം
                                        ശ്രീരാമചന്ദരം സതതം നമാമി.                                                               8
                                        ശ്രീരാമചന്ദ്രസ്യ വരാഷ്കം ത്വാം
                                        മായേരിതം ദേവി മനോഹരം യേ
                                        പാന്തി ശൃണന്തി ഗൃണന്തി ഭക്ത്യാ
                                        തേ സ്വീയകാമാൻ പ്രലഭന്തി നിത്യം                                                          9
               7.ലീലാർത്ഥമായി ശരീരം എടുത്തവനും യുദ്ധക്കളത്തിൽ
        ധീരതയോടുകൂടിയവനും ലോകത്തിൽ വെച്ചു സാരഭ്രതനായവ
        നും റഘുവംശത്തിന്നു മുത്തുമണിപോലെ ഇരിക്കുന്നവനും ഗം
        ഭീരമായ ശബ്ദത്തോടു കൂടിയവനും എല്ലാ വാദങ്ങളേയും ജയി
        ച്ചവനും ആയ ശീരാമചന്ദ്രനെ ഞാൻ നമസ്കരിക്കുന്നു.
              8.ഖലങ്കൽ അന്തകനെപ്പോലെയുള്ളവനും സ്വജന
         ത്തിങ്കൽ വിനയത്തോടുകൂടിയവനും സാംഗങ്ങളായ വേദങ്ങ
          ളാൽ കീർത്തിപ്പെടുന്നവനും മനസ്സുകൊണ്ട് അറിയപ്പെടുന്നവ
          നും രാഗത്തോടുകൂടി ഗാനം ചെയ്യപ്പെടുന്നവനും വാക്കിന്നു 
          വിഷയമില്ലാത്തവനും ആയ ശ്രീരാമചന്ദ്രനെ ഞാൻ നമസ്ക
          രിക്കുന്നു.
             9.ഹേ പാർവ്വതി! നിനക്കു ഞാൻ ഫറഞ്ഞുതന്ന മ
          നോഹരവും ശ്രേഷ്ഠവും ആയ ഈ ശ്രീരാമചന്ദ്രാഷ്ഠകത്തെ യാ
          വചിലർ ഭക്തിയോടുകൂടി പഠിക്കുകയും കേൾക്കുകയും പ്രശം
          സിക്കുകയും ചെയ്യുന്നുവോ അവർ നിത്യവും ആഗ്രഹിക്കപ്പെട്ട

വസ്തുക്കളെ ലഭിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/240&oldid=170898" എന്ന താളിൽനിന്ന് ശേഖരിച്ചത്