ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൨ ആനന്ദരാമായണം

ലത്തോളം വ്യാപിക്കുമാറാകയും വേണം ,"ഇങ്ങിനെ ഹനൂ
മാൻ പറഞ്ഞപ്പോൾ രാമൻ " അതുപോലെ എല്ലാം ഭവിക്കും."
നീ ജീവന്മുക്തനായിട്ടു സുഖമായി ഇരിക്കുക. പ്രളയാവസാന
ത്തിങ്കൽ തിർച്ചയായും നീ എന്റെ സായൂജ്യത്തെ പ്രാപിക്കു
കയും ചെയ്യും " എന്നരുളിച്ചെയ്തു. അനന്തരം സീതാദേവി
ഇങ്ങിനെ പറഞ്ഞു. "ഹേ വായൂപുത്ര ! നീ ഏതുസ്ഥലത്തിരു
ന്നാലും സർവ്വസുഖങ്ങളും എന്റെ  ആജ്ഞപ്രകാരം നിണക്കു
ണ്ടാകും. ഗ്രാമം, ഉദ്യോഗം, പട്ടണം എന്നിവയിലും ഗോഷ്ഠം, 
ദേവാലയം, എന്നിവയിലും വനങ്ങൾ, ക്ഷേത്രങ്ങൾ, തീർത്ഥങ്ങൾ, ജ
ലാശയങ്ങൾ, പുരങ്ങൾ എന്നിവയിലും, വാടങ്ങൾ, ഉപവന
ങ്ങൾ, അരയാൽവൃക്ഷങ്ങൾ, വടവൃക്ഷങ്ങൾ, വൃന്ദാവനങ്ങൾ

മുതലായവയിലും മനുഷ്യർ നിന്റെ പ്രതിമയെ പ്രതിഷ്ഠിച്ചു

വിഘ്നശാന്തിക്കായിക്കൊണ്ടു പൂജ ചെയ്യും. നിന്റെ സ്മരണ
മാത്രംകൊണ്ടുതന്നെ ഭൂതപ്രേതപിശാചാദികൾ  നശിക്കുകയും

ചെയ്യും". ഇതുപോലെതന്നെ അയോദ്ധ്യയിഃലയ്ക്കു വന്നിട്ടു ണ്ടായിരുന്ന എല്ലാ വാനരന്മാരേയും ശ്രീരാമൻ വിലയേരി യ വസ്ത്രാഭരണങ്ങളെക്കൊടുത്തു സന്തേഷിപ്പിച്ചു. സുഗ്രീ വൻ മുതലായ വാനരന്മാരും, വിഭീഷണനും മകരദ്ധ്വജൻ, സമ്പാദി എന്നിവരും രാജാക്കന്മർ മുതലായവരും യഥായോ ഗ്യം വസ്ത്രാദികളെക്കൊണ്ടു രാമനാൽ പൂജിക്കപ്പെട്ടു. അന ന്തരം ശ്രീരാമൻ എല്ലാവരോടും കൂടി ഭോജനം കഴിപ്പാനായിട്ട് ഇരുന്നു. രാമന്റെ പ്രാണഹൂതി കഴിഞ്ഞതായി കണ്ടപ്രോൾ ഹനൂമാൻ ഓടിച്ചെന്നു രാമന്റെ മുമ്പിൽ മുക്കാലിയിൽ ഇരി ക്കുന്നതും പക്വമായ അന്നും നിറയേ ഉള്ളതുമായ സ്വർണ്ണപാ ത്രത്തെ എടത്തെ കൈകൊണ്ട് എടുത്തു ചിറച്ചുംകൊണ്ടു രാ മോഛിഷ്ഠമായ അന്നത്തെ ഭക്ഷിക്കുകയും മററുവാനരന്മാർക്കു ഭ ക്ഷിപ്പാനായി വിതറിക്കൊടുക്കുകയും ചെയ്തു. അപ്പോൾ വി ഭീഷണൻ മുതലായവരും തങ്ങൾക്കു വേറെ വിളമ്പിയിരുന്ന

പാത്രങ്ങളെ ഉപേക്ഷിച്ച് ഹനൂമാനെ പ്രശംസിക്കുകയും ഹനൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/243&oldid=170901" എന്ന താളിൽനിന്ന് ശേഖരിച്ചത്