ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൬ ആനന്ദരാമായണം രക്തംകൊണ്ട് ആദ്യം ആ പാത്രത്തെ പ്രോക്ഷ​ണംചെയ്തു.പി ന്നെ ശൂർപ്പണഖയുടെ കാതും മൂക്കും മുറിച്ചു പവിത്രഗർഭച്ഛേദ നവും ചെയ്തു.ത്രിശിരസ്സു, ഖരൻ, ദൂഷണൻ, മാരീചൻ, കബ ന്ധൻ എന്നിങ്ങനെ അഞ്ചുപേരെ കൊന്ന് അഞ്ചുപ്രാണാഹു തികളേയും ചെയ്തു.ശബരിക്കു സംസാരബന്ധനത്തിങ്കൽനി ന്നു മോചനം നൽകി യാഗാംഗമായ ശിഖാമോചനത്തേയും നിർവ്വഹിച്ചു.പിന്നെ ജലസ്പർശനം ചെയ്യേണ്ടതിന്നുവേണ്ടി ബാലിയെ നേത്രപ്രദേശത്തിങ്കൽ അസ്ത്രംകൊണ്ടു പ്രഹരിച്ച് ആ രക്തത്തെ സ്പർശിച്ചു.ലങ്കയാകുന്ന അടുപ്പിൽ തീ കത്തച്ചു കുംഭകർണ്ണനാകുന്ന ഓദനത്തേയും,ഇന്ദ്രജിത്താകുന്ന പക്വാന്ന ത്തേയും പാകംചെയ്തു.ശാകപദാർത്ഥങ്ങളായിട്ടു രാസന്മാ രേയും ഹനിച്ചു.ഈയാഗാഗ്നിതർപ്പണത്തിന്നു സാരണൻ പരാ ന്നവും , പ്രഹസ്തൻവടകവും,നികംഭൻ പപ്പടവും ,കുംഭൻ ല വണവുമായി ഭവിച്ചു.പായസമാക്കിചെയ്തതു കാലനേമിയെ യാണ്.ശർക്കരയാക്കിയത് അതികായനേയുമാകുന്നു.ഐരാ വണൻ പാലായും,മൈരാവണൻ നെയ്യായും പരിണമിച്ചു. യാഗസമാപ്തിയിങ്കൽ രാവണനെ ദദ്ധ്യോദന്നം (തൈരുകൂട്ടിയ ചോറ്) ആയിട്ടും കല്പിച്ചു.ഇതുകളെ എല്ലാം ശ്രീരാമൻ ഭൂമി യാകുന്ന പാത്രത്തിൽവെച്ചു കാലനാകുന്ന അഗ്നിക്കു നിവേദി ച്ചു.പിന്നെ മരിച്ചുപോയ യോധന്മാരുടെ രോമം, തൊലി, എ ല്ലു മുതലായവയെക്കൊണ്ട് ഉച്ഛിഷ്ടബലിയെ തൂവുകയുംചെയ്തു. ഇപ്രകാരമെല്ലാം ചെയ്തപ്പോൾ കാലനാകുന്ന അഗ്നി തൃപ്തനാ യി ഭവിച്ചു.രാവണവധം കഴിഞ്ഞു ശ്രീരാമൻ അയോദ്ധ്യ യിൽ പ്രേശിച്ചുവല്ലോ.അതാണു രണയാഗത്തിൽ പർയ്യ വസാനമായ വിസർജ്ജനം.ഹേ പാർവ്വതി! അതിനേയും ഞാൻ നിനക്കു വിവരിച്ചുതരാം.ശ്രീരാമന്നുചെയ്ത രാജ്യാഭിഷേകമാ ണു രണയാഗത്തിന്റെ അവപൃഥസ്ഥാനം.യജ്ഞാംഗമായി വി ധിക്കപ്പെട്ടിട്ടുളള എല്ലാ മംഗളകർമ്മങ്ങളേയും ശ്രീരാമൻ പൂർണ്ണ മായും നിർവ്വഹിച്ചു എന്നു മനസ്സിലാക്കണം.ഇതാണു ഞാൻ

ശ്രീരാമൻ തന്റെ രണയാഗത്തെ പൂർത്തിചെയ്തതായി പറഞ്ഞ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/247&oldid=170905" എന്ന താളിൽനിന്ന് ശേഖരിച്ചത്