ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൮ ആനന്ദരാമായണം റയുകയും ചെയ്തു.ഹേ മഹാബാഹുവായ രാമചന്ദ്ര! അങ്ങ യ്ക്കു കുശലംതന്നെയല്ലേ ? ഹേ ശത്രുമർദ്ദന ഞങ്ങൾ,ഭാഗ്യംകൊ ണ്ടു ശത്രുസംഹാരംചെയ്തു ശോഭിക്കുന്ന അങ്ങയേ കാണുന്നു. ലോകത്തിന്റെ ഭാഗ്യംകൊണ്ട് അങ്ങുന്നു മേഘനാദൻ തുട ങ്ങിയ അസുരന്മാരെ എല്ലാം കൊന്നു രാക്ഷസവംശത്തിന്ന് ഉ ന്മൂലനാശം വരുത്തി കൃതകൃത്യനായി ജീവിക്കുന്നു'എന്നിങ്ങി നെ മഹർഷിമാർ പറഞ്ഞതു കേട്ടിട്ടു ശ്രീരാമൻ മന്ദസ്മിതം ചെ യ്തു.നിങ്ങൾ ​എന്താണ് ഒന്നാമതു മേഘനാദന്റെ പേർപറ ഞ്ഞത്?എന്നു ചേദിച്ചു.അപ്പോൾ മഹർഷിമാർ അഗ സ്ത്യന്റെ മുഖത്തേയ്ക്കു നോക്കുകയും കുംഭോത്ഭവനായ അഗ സ്ത്യൻ പ്രീതിയോടുകൂടി ശ്രീരാമനോട് ഇങ്ങിനെ പറയുകയും ചെയ്തു.

                        മേഘനാദന്റെ   കഥ
  ഹേ  രാമ! മേഘനാദന്റെ  ജനനം,കർമ്മം,വരപ്രപ്തി  മു

തലായവയെ ഞാൻ സംക്ഷിപ്തമായി പറയാം.കേട്ടുകൊൾക. ഹേ രാമ! പണ്ടു കൃതയുഗത്തിങ്കൽ ബ്രഹ്മപുത്രനായ പുലസ്ത്യമ ഹർഷി തൃണബിന്ദുവിന്റെ പുത്രിയെ വിവാഹംചെയ്തു ത്രൈലോ ക്യപ്രസിദ്ധനും വേദനിധിയുമായ വിശ്രവസ്സിനെ അവളിൽ ഉല്പാദിപ്പിച്ചു.വിശ്രവസ്സു ഭരദ്വാജമുനിയുടെ പുത്രിയെ വി വാഹം ചെയ്കയും അവളിൽ അദ്ദേഹത്തിന്നു വൈശ്രവണൻ എന്ന പുത്രൻ ജനിക്കുകയുംചെയ്തു.വൈശ്രവണൻ ചിരകാലം ചെയ്ത തപസ്സുകൊണ്ടു ബ്രഹ്മാവുസന്തോഷിച്ച് അദ്ദേഹത്തിന്ന് എന്നും നശിക്കാത്തതായ ധനേശ്വരത്തേയും,പുഷ്പകം എന്ന വിമാനത്തേയും ദാനംചെയ്തു.ബ്രഹ്മാവിനാൽ നല്കപ്പെട്ട ഭാസു രമായ പുഷാപകവിമാനത്തിൽ കയറി ധനാഢ്യക്ഷനായ വൈശ്ര വണൻ ഒരിക്കൽ തന്റെ പിതാവായ വിശ്രവസ്സിനെകാണ്മാ ൻപോയി.വൈശ്രവണൻ അച്ഛനെ നമസ്കരിച്ച് എനിക്കു ഇരിക്കുവാൻ ബ്രഹ്മാവ് ഒരു സ്ഥലം തരികഉണ്ടായില്ല.അതു കൊണ്ടു ഞാൻ എവിടെയാണ് ഇരിക്കേണ്ടതെന്ന് അച്ഛൻ

ആലോചിച്ചുപറയണം ​എന്ന് അറിയിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/249&oldid=170907" എന്ന താളിൽനിന്ന് ശേഖരിച്ചത്