ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪൭ ആനന്ദരാമായണം യത്താണ്.അതുകൊണ്ടു നിന്നക്കു ഭയങ്കരാകാരന്മാരായ രണ്ടു രാകാഷസന്മാർ പുത്രന്മാരായി ഭവിക്കും.ഇതു കേട്ടപ്പോൾ കൈ കസി മഹർഷിയോട് അങ്ങയിൽനിന്നുണ്ടാകുന്ന പുത്രന്മാർ അ ങ്ങിനേയുളളവരാകുമോ?എന്നു ചോദിക്കുകയും അതിന് അ ദ്ദേഹം എല്ലാവരും അങ്ങിനെയാകയില്ല.ഒടുവിൽ ഒരു പു ത്രൻ മഹാബുദ്ധിമാനായിട്ടും ഉണ്ടാകുംഎന്നു പറഞ്ഞു.അ നന്തരംകൈകസി മഹർഷിയുടെ തേജസ്സുകൊണ്ടു പുത്രന്മാരെ പ്രസവിക്കുവാൻ തുടങ്ങി.ആദ്യം രാവണൻ, അനന്തരം കുംഭ കർണ്ണൻ ,പിന്നെ ക്രൗഞ്ചി, ശൂർപ്പണഖ, കുംഭനസി എന്നിങ്ങനെ പുരുഷന്മാരും സ്ത്രീകളുമായിട്ട് ഏതാനും മ ക്കളെ അവൾ പ്രസവിച്ചു.ഒടുവിൽ മൂന്നാത്തെ പുത്രനാ യിട്ടു വിഭീഷണനേയും പ്രസവിച്ചു.ഇവരിൽ പുത്രന്മാരായ രാവണനും കുംഭകർണ്ണനും പുത്രിമാർ മൂന്നുപേരും വളരെ ദുർവൃ ത്തിയോടുകൂടിയവരും പ്രാണികളെ ഭക്ഷിക്കുന്നവരും മഹർഷി മാരെ ഹിംസിക്കുന്നവരുമായിട്ടു പരിണമിച്ചു.

     ഒരിക്കൽ  കൈകസി രാവണനെ ഒരു ശിവലിംഗം കൊ

ണ്ടുവരുവാനായി ശിവന്റെ സന്നിധിയിലേയ്ക്കു പറഞ്ഞയയ്ക്കു ക ഉണ്ടായി. അവർ കൈലാസത്തിൽ ചെന്നിട്ടു ശിവനെ പ്രസാദിപ്പിക്കുവാൻവേണ്ടി ആർക്കും ചെയ്പാൻ കഴിയാത്തവയാ യപ്രവർത്തികളെ ചെയ്തു.തന്റെ ഒരു ശിരസ്സു ഛേദിച്ച എ ടുത്ത് ഒരു വീണ ഉണ്ടാക്കുവാൻ നിശ്ചയിച്ചു ശിരസ്സിനെ വീണയുടെ കടയായും ദേഹത്തെ തണ്ടായും കല്പിച്ച് ആ വീണ യുടെ അഗ്രം കാലുകളിൽവെച്ചു വിരലുകളെകൊണ്ടു കുറ്റിക ളും കുടൽമാലകകൊണ്ടു വീണക്കമ്പികളും ഉണ്ടാക്കി നൂ റും ആയിരവും പ്രാവശ്യം തന്റെ ദേഹമാകുന്ന ഈ വീണ കൊണ്ടു സ്വന്തം മുഖത്താൽതന്നെ ഷൾജ്യസ്വരങ്ങളോടുകൂടി സമഗീതംചെയ്തു രാവണൻ ശിവനെ സേവിച്ചു.അപ്പോൾ ലോകാനുഗ്രഹതല്പരനായ ശിവൻ നന്ദികേശ്വരനോട് അരു ളിചെയ്തു. നീ കൈകൊണ്ടു ശിരസ്സിനെ എടുത്തൊപ്പിച്ചു

രാവണനോടു പറയണം രാക്ഷസനായ നിന്നക്കു ശിവൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/251&oldid=170910" എന്ന താളിൽനിന്ന് ശേഖരിച്ചത്