ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪൨ ആനന്ദരാമായണം

            ശ്യം തലയറുത്തുവെന്നും അതുകൊണ്ട് അവനു നൂറു തലകളും
            200 കൈകളും ഉണ്ടായെന്നും ഒരുപക്ഷമുണ്ട്. ഇതു കല്പഭേ
            ദംകൊണ്ടു വന്നതായിരിക്കണം.രാവണൻ മടങ്ങിപ്പോകു
            മ്പോൾ വഴിക്കുവെച്ചു മഹാവിഷ്ണു അവനെ വഞ്ചിച്ചു നിന്നെ
            (പാർവ്വതിയെ)അപഹരിക്കുകയും അപ്രകാരംതന്നെ സമുദ്രതീ
            രത്തിങ്കൽ രാവണന്റെ കയ്യിൽനിന്നു ലിംഗം അപഹരിച്ചു
            ഗോകർണ്ണം എന്ന സ്ഥലത്തു നിന്നാൽ സ്ഥാപിക്കപ്പെടുകയും
            ചെയ്തു. രാവണൻ ഒടുവിൽ തലകളും കൈകളും മാത്രമായി
            സ്വഗൃഹത്തിലേയ്ക്കു പോകയാണുണ്ടായത്.എന്നാൽ ശ്രീപാ
            ർവ്വതിയുടെ സ്ഥാനത്തു മയന്റെ പുത്രയായ മണ്ഡോദരിയെ വി
            ഷ്ണുവിന്റെ വാക്കുപ്രകാരം രാവണനു ലഭിക്കുക ഉണ്ടായി. എ
            ങ്കിലും അമ്മ ഏല്പിച്ച കാര്യമായ ശിവലിംഗം കൊണ്ടുചെല്ലു
            വാൻ സാധിക്കാഞ്ഞതുകൊണ്ടു ഗൃഹത്തിലെത്തിയപ്പോൾ രാ
            വണനു വലിയ ലജ്ജയുണ്ടായി. അനന്തരം രാവണൻ സ
            ന്തോഷത്തോടുകൂടി മണ്ഡോദരിയെ വിവാഹം ചെയ്തു.
               പിന്നീട് ഒരിക്കൽ കൈകസി പുഷ്പകവിമാനത്തിങ്കൽ
           ഇരിക്കുന്ന വൈശ്രവണനെ കണ്ടിട്ട് അസൂയ സഹിക്കാതെ
           തന്റെ പുത്രന്മാരെ നിന്ദിച്ചുംകൊണ്ടു പറഞ്ഞു.നിങ്ങൾ ഒ
           ക്കേയും ശുദ്ധ നപുംസകങ്ങളും ജീവിച്ചിരിക്കുമ്പോൾകൂടി മരി
          ച്ചവരോടും തില്യന്മാരാണ്. നിങ്ങൾക്കു നിങ്ങളുടെ ശത്രുവും
          ബന്ധുവിന്റെ നിലയ്ക്കുള്ളവനുമായ വൈശ്രവണന്റെ പ്രതാ
          പം കണ്ടിട്ടു ലേശംപോലും ലജ്ജ തോന്നുന്നില്ലല്ലോ.അമ്മ
          യുടെ ഈ ശകാരം കേട്ടു രാവണാദികൾ ഉത്കമമായ ഗോക
          ർണ്ണക്ഷേത്രത്തിലേയ്ക്കു പോയി.അവിടെവെച്ചു കുംഭകർണ്ണൻ പ
          തിനായിരം സംവത്സരം തപസ്സുചെയ്തു. ധർമ്മാത്മാവും സത്യ
          ധർമ്മപരായണനുമായ വിഭീഷണൻ അയ്യായ്യിരം വർഷവും തപ
          സ്സുചെയ്തു. രാവണലാകട്ടെ കാലിന്റെ പെരുവിരൽ മാത്രം
          ഭൂമിയിൽ ഊന്നി ധൂമം മാത്രം ആഹാരം ചെയ്തുകൊണ്ട് ആയി
          രം ദിവ്യസംവത്സരം തപസ്സുചെയ്തു. ആയിരം കൊല്ലം തിക

ഞ്ഞപ്പോൾ അവൻ തന്റെ ഒരു തല വെട്ടി അഗ്നിയിൽ ഹോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/253&oldid=170912" എന്ന താളിൽനിന്ന് ശേഖരിച്ചത്