ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൨൪൫

     ണൻ ദേവന്മാരേയും ഗന്ധർവ്വന്മാരേയും കിന്നരന്മാരേയും മഹ
     ർഷിമാരേയും നാഗങ്ങളേയും ഹിംസിക്കുകയും അവരുടെ സ്ത്രീക
     ളെ അപഹരിക്കകയും ചെയ്തുതുടങ്ങി. രാവണന്റെ ഈ അക്ര
     മത്തെ വൈശ്രവണൻ കേട്ടിട്ടു ദൂദന്മാരെ പറഞ്ഞയച്ച് അവ
    നോട് അധർമ്മം പ്രവർത്തിക്കരുതെന്ന് ഉപദേശിക്കുകു ഉണ്ടാ
    യി.അപ്പോൾ രാവണൻ കോപിച്ചു വൈശ്രവണന്റെ പൂരി
   യിചെന്ന് അദ്ദേഹത്തെ ജയിച്ച് അദ്ദേഹത്തിന്റെ വക
   യായ പുഷ്പകവിമാനത്തെ തട്ടിപറിച്ചുകൊണ്ടുപോന്നു.ഈ ആ
   വശ്യത്തിന്നുയി രാവണൻ സൈന്യങ്ങളോടുകൂടി അളകാപു
   രിയിൽ പോയിരുന്നസമയം ഒരു ദിവസം രാത്രിയിൽ തന്റെ
   ജ്യേഷ്ഠനായ വൈശ്രവണന്റെ പുത്രനിൽ അപേഷിച്ചപ്രകാ
   രം രംഭ എന്ന അപ്സരസ്ത്രീ ക്ലിപിതമായ  ഒരു ദിവസം നിശ്ചയ
   ച്ച്  അദ്ദേഹത്തിന്റെ അടുക്കലേക്കു വരികയായിരുന്നു. രാവ
   ണൻ അവിടെയുള്ള വർത്തമാനം അറിയാതെയാണു  രംഭയുടെ
   വരവുണ്ടായത്  .ആകാശമാർഗ്ഗത്തൂടെ  കാൽത്തളകൾ  കിലുങ്ങു
   മാറുവരുന്ന  രംഭയെ  കണ്ട്  കാമാർത്തനായിട്ടുളള  രാവണൻ  അവ
  ളെ  പിടിച്ചു  ബലാൽസംഗംചെയ്തു.  കുറെനേരം  കഴിഞ്ഞു  രാവ
  ണന്റെ  പിടിയിൽനിന്നു  വിട്ടപ്പോൾ  രംഭ  താൻ  ആഗ്രഹിച്ചു
  വന്ന  വൈശ്രവണപുത്രനായ നളകൂംഭരന്റെ  അടുക്കൽചെ
  ന്നു  രാവണൻ  ചെയ്ത  ധിക്കാരം  അറിയിച്ചു.നളകൂംഭരൻ  അ
  തുകേട്ടു  കുപിതനായിട്ട്  'ഇന്നുമുതല്ക്കു  രാവണൻ  തന്നെ  കാമിക്കാ
  ത്തവളായ  സ്ത്രീയെ  ബലാല്ക്കാരേണ  പിടിക്കുന്നതായാൽ  തൽ
  ക്ഷണംതന്നെ  മരിച്ചുപോകും'എന്നു  രാവണനെ  ശപിച്ചു. ഈ
  ശാപവർത്തമാനം  ചാരന്മാർ  പറഞ്ഞ്  അറിയുകയാൽ  അന്നു  മു
  തല്ക്കു  രാവണൻ തന്നെ  കാമിക്കാത്തവളായ  ഏതു  സ്ത്രീയിലും  
  ബലാല്ക്കാരം  പ്രയോഗിക്കാതെകണ്ടായി. അനന്തരം  രാവണ
  ൻ  യമനേയും  വരുണനേയും  യുദ്ധം  ചെയ്തു  ജയിച്ചു  ദേവേന്ദ്ര
  നെ  ഹനിപ്പാനായി  സ്വർഗ്ഗലോകത്തിങ്കലേയ്ക്കു  ചെന്നു.അവി
  ടെവെച്ചു   ദേവേന്ദ്രൻ  രാവണന്റെ അടുക്കൽ  ചെന്ന്  അവ

നെ പിടിച്ചു ബന്ധനത്തിലാക്കുകയാണുണ്ടായത്. ഈ വർത്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/256&oldid=170915" എന്ന താളിൽനിന്ന് ശേഖരിച്ചത്