ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪൬ ആനന്ദരാമായണം

മാനം കേട്ടു രാവണന്റെ പുത്രനും പ്രതാപശാലിയുമായ മേഘനാദൻ പൊടുന്നനവെ സ്വർഗലോകത്തു ചെന്നു ഭയങ്കരമായ യുദ്ധം ചെയ്തു ദേവേന്ദ്രനെ തോൽപ്പിച്ചു പിടിച്ചുകെട്ടി തന്റെ അച്ഛനെ ബന്ധത്തിങ്കൽനിന്നു വിടുവിച്ച് ഇന്ദ്രനെയുംകൊണ്ടു ലങ്കയിലേക്കു പോന്നു. പിന്നെ ബ്രഹ്മാവു വന്നു മേഘനാദന്നു ചില വരങ്ങൾ കൊടുത്തു ദേവേന്ദ്രനെ അവന്റെ ബന്ധനത്തിൽനിന്നു വിടുവിക്കുകയാണുണ്ടായത്. അന്നുമുതല്ക്കു മേഘനാദന്ന് ഇന്ദ്രജിത്ത് എന്നു പേരുണ്ടായി. ഇന്ദ്രജിത്തു രാവണനെക്കാൾ ബലവാനും സമരത്തിങ്കൽ സാഹസികനുമായിരുന്നു. അതുകൊണ്ടാണു ഹേ ശ്രീരാമചന്ദ്ര‌‌‌! അവന്റെപേർ ഞാൻ ഒന്നാമതായി പറഞ്ഞത്.

അനന്തരം വിജയിയായ രാവണൻ ക്രമേണ എല്ലാ ലോകങ്ങളേയും ജയിച്ചു ദിക്ക്പാലകന്മാരായ അഗ്നി, നിര്യതി, വായു എന്നിവരെയും യുദ്ധത്തിൽ തോൽപ്പിച്ചു ശിവന്റെ അടുക്കലേക്കു ചെന്നു. അവൻ കൈലാസപർവ്വതത്തെ പരിഘതുല്യങ്ങളായ കൈകളെകൊണ്ടു പൊക്കി എടുത്തു പന്താടുവാൻ തുടങ്ങിയപ്പോൾ ശ്രീപാർവ്വതി ഭയപ്പെട്ടു രണ്ടു കൈകളെയും കൊണ്ടു ശിവനെ കെട്ടിപ്പിടിച്ചു . ആ സമയത്തു ശിവൻ എടത്തെ കാലിന്റെ പെരുവിരൽ കൈലാസത്തിന്റെ മുകളിൽ അല്പം ഒന്ന് ഊന്നുകയാൽ ആ ഭാരം സഹിപ്പാൻ വയ്യാഞ്ഞ പർവ്വതം പതുക്കെ കീഴ്പ്പോട്ട് അമർന്നു. അപ്പോൾ കൈലാസപർവ്വതത്തിങ്കലുള്ള വള്ളികളിൽ രാവണന്റെ കൈകൾ കുടുങ്ങി ക്ഷണനേരംകൊണ്ട് ഇരുപതു കൈകളും അരങ്ങിപ്പോയി. ആ സമത്തു രാവണൻ തൂണുമേൽ പിടിച്ചു കെട്ടിയ കള്ളനെപ്പോലെ നിലവിളിക്കാൻ തുടങ്ങി. അതു കേട്ടു നന്ദികേശൻ 'നീ എന്താണ് ഒരു കുരങ്ങനെപ്പോലെ പ്രവർത്തിക്കുക നിമിത്തം കുരങ്ങന്മാരുടെയും മനുഷ്യരുടെയും കൈകൊണ്ടു നിണക്കു നാശം ഭവിക്കട്ടെ. '










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/257&oldid=170916" എന്ന താളിൽനിന്ന് ശേഖരിച്ചത്