ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬ ആനന്ദരാമായണം

നും അമ്മയ്ക്കുമായികൊടുക്കുകയും ചെയ്തു. ഇപ്രകരം ബാല സ്വഭാവസുലഭങ്ങളായ പലതരം ലീലകളെ കൊണ്ടും, പൂന്തേൻപൊഴിയുന്ന കളിവചനങ്ങളെകൊണ്ടും, രാമാദികളായബാലന്മാർ മാതാപിതാക്കന്മാരുടെ മനസ്സിനെ ആകർഷിച്ചു. ഓടിയും ചാടിയും തമ്മിൽ കെട്ടിപ്പിടിച്ചു പരസ്പരമുള്ള ചുചബനാദികൾ ചെയ്തും കുതിരമുതലായവാഹനങ്ങളുടെ പുറത്തു കയറി സഞ്ചരിച്ചും ബാലന്മാർ അച്ഛനമ്മമാരെ കണക്കിലതികം കൗതുകം ജനിപ്പിച്ചുവന്നു. ചിലപ്പോൾ ദശരഥൻ സിംഹാസനത്തിലിരുന്നു രാജ്യകാര്യങ്ങൾ നടത്തുമ്പോൾ ബാലന്മാർ ഓടിയെത്തി സിംഹാസനത്തിൽ കയറിയിരിക്കും. ആസമയത്തുരാജാവിന്നു സഭ്യന്മാർക്കുമുണ്ടാക്കുന്ന ആനന്ദം അനിർവചനമായിരുന്നു.

    ഉണ്ണികൾ വളർന്നുവന്നു വയറ്റോടുകൂടി ആറാം വയസ്സായപ്പോൾ ദശരഥൻ രാമലക്ഷ്മണഭരതശത്രുഘ്നന്മാരായ നാലു മക്കളുടെയും ഉപനയനം വിധിപോലെ നടത്തി. ഉപനയനമെന്ന സംസ്കാരം ബ്രഹ്മതേജസ്സിനെ കാംക്ഷിക്കുന്നവരായ ബ്രാഹ്മണക്ക് അഞ്ചാം വയസ്സിലും, ഭുജബലത്തെ ആഗ്രഹിക്കുന്നവരായ ക്ഷത്രിയർക്കു ആറാമത്തെ വയസ്സിലും, ധനലാഭകാംക്ഷികളായ വൈശ്യർക്കു എട്ടാമത്തെവയസ്സിലും, ചെയ്യണമെന്നാണല്ലൊ ശാസ്ത്രവിധി. ആ വിധിപോലെ തന്നെയാണ് ദശരഥൻ ആകർമ്മം നടത്തിയത്. വസിഷ്ഠൻ മുതലായ മഹർഷിമാരുടെയും, വിഷിഷ്ഠന്മാരായ ബ്രാഹ്മണരുടെയും സാനാദ്ധ്യത്തോടും ആഭിമൂഖ്യത്തോടും കൂടിയാണ് ഉപനയനം നടത്തപ്പെട്ടത്. ഉപനയനാനന്തരം ശുഭ മുഹ്രർതത്തിൽ ദശരഥൻ വസിഷ്ഠനെ കൊണ്ട് ഉണ്ണികളുടെ വേദാരംഭം കഴിപ്പിക്കുകയും

അദ്ദേഹത്തിന്റെകീഴിതന്നെ നാലുവേദങ്ങളും അവയുടെ അംശങ്ങളും അർത്ഥവിചാരത്തോടുകൂടി അദ്ധ്യായനം ചെയ്യിക്കുകയും ചെയ്തു. ഇങ്ങിനെ വിദ്ധ്യാഭ്യാസവും ബ്രഹ്മചർയ്യവും കഴിഞ്ഞതിൽപ്പിന്നെ വിസിഷ്ഠമഹർഷിയോടുകൂടി ആറുമാസകാലം തീർത്ഥസഞ്ചാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/27&oldid=170922" എന്ന താളിൽനിന്ന് ശേഖരിച്ചത്