ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൪ ആനന്ദരാമായ​ണംശ

ലയിൽ ) ചെന്നു ദേവനെ നമസ്കരിച്ചു . കറുത്ത വാവുന്നാളും വെളുത്ത വാവുന്നാളും ഗംഗാധാരാസംഗമത്തിൽ സ്നാനവും ദനാർദ്ദനപൂജയും ചെയ്തു . പിന്നേ നാരീരാജ്യത്തെ (പെൺമലയാളത്തെ) സന്ദരശിച്ച് അധികം ദിക്കുകളിൽ യാത്രചെയ്യാതെ ലോകശിക്ഷാർഹമായി ശ്രീരാമൻ മടങ്ങിപോകുയാണ് ചെയ്തത് , കൃതമാല , സിന്ധു എന്നീനദികളിൽ സ്നാനംചെയ്തു താമ്രവർണ്ണിയുടെ തടത്തിലുള്ള ഗജേന്ദ്രമോക്ഷത്തെ സന്ദർശിച്ചു താമ്രവർണ്ണിയുടെ ഉത്ഭവസ്ഥാനത്തും മൈരാളതീർത്തത്തിലും കുളിച്ചു ചന്ദ്രകുമാരപർവ്വതത്തിൽ ചെന്നു . അവിടെനിന്നു വിമാനം വഴിക്കു തെൻകാശിയിൽ ചെന്നു കാശിനാഥനെ വന്ദിച്ചു ചമ്പകാരണ്യത്തിൽ പോയി ചിത്രഗംഗാജലത്തിൽ സ്നാനംചെയ്തു ഹരിയേയും ഹരനേയും പൂജിച്ചു . അവിടെനിന്നും വിമാനരൂഢനായി മധുപുരിയിൽ (മധുരയിൽ) ചെന്നു വേഗവതീനദിയിൽ കുളിച്ചു സുന്ദരേശ്വരനേയും മധുരമീനാക്ഷിയേയും തൊഴുതു കാവേരിമദ്ധ്യസ്ഥമായ വെങ്കടാദ്രിയിലും ശ്രീരംഗനയനത്തും ചെന്നു മാതൃഭൂതേശ്വരനേയും ജംബുകേശ്വരക്ഥനേയും നമസ്കരിച്ച് അപിനാശിയിലേയ്ക്കു പോയി . പിന്നേ ശ്രരംഗഗപട്ടണത്തിൽ ചെന്നു ഹൈമവതീനദിയിൽ സ്നാനംചെയ്തു സാളഗ്രാമപൂടയെ ചെയ്തതിന്നുശേഷം രാമനാഥപുരത്തേയ്ക്ക പോയി . അവിടെ കുമാരധാരയിൽ സ്നാനംചെയ്തു സുബ്രഹ്മണ്യനെ പൂജിച്ചതിന്നുശേഷം ഉഡുപ്പിയിചൽചെന്നു ശ്രീകൃഷ്ണനെ നമസ്കരിച്ചു . പിന്നേ തുംഗാനദിയുടെ തീരത്തിങ്കൽ ശൃംഗഗിരിയിൽ (ശൃംഗേരി)ചെന്നു ശാരദാദേവിയേയും വന്ദിച്ചു കുംഭകാശിയിൽ പോയി കോടീശ്വരത്തേ ശിവനേയും നമസ്കരിച്ചു മൂകാംബിക്ഷേത്രത്തിൽ ചെന്നു മൂകാംബികാദേവിയേയും മുണ്ഡശ്വരനേയും ഗുണപന്നേസ്വരനേയും , ധാരേശ്വരനേയും ഗൌരേശ്വരനേയും ,സജ്യേശ്വരൻ എന്നിവരേയും നമസ്കരിച്ചതിന്നുശേഷം ഗോകർണ്ണത്തേയ്ക്ക് എഴുന്നള്ളി പരമശിവനെ നമസ്കരിച്ചു . പിന്നേ ഹരിഹരക്ഷേത്രത്തിൽ പോയി തൊഴുത് അനേകതീർത്ഥങ്ങളെ സന്ദ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/324&oldid=170941" എന്ന താളിൽനിന്ന് ശേഖരിച്ചത്