ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാത്രാകാണ്ഡം ൭_ാം സർഗ്ഗം ൫൫


ർശിച്ചു മഹേന്ദ്രപർവ്വതത്തിൽചെന്നു പരശുരാമനെ നമസ്കരിച്ചു ഭാമേശ്വരത്തേയ്ക്കു പോയി . പിന്നെ മഹാബലസ്വാമിയെ നമസ്കരിച്ചു കോലാപുരത്തേയ്ക്ക് എഴുന്നള്ളി. അവിടെനിന്നു കരവീരപുരത്തിൽ പോയി കൃഷ്ണാനദിയുടെ സംഗമസ്ഥാനത്തു സ്നാനംചെയ്തു വിമാനം വഴിയായി ഗദാലക്ഷിമിശ്വരനേ ചെന്നു വന്ദിച്ചു ഘടപ്രബയിൽ സ്നാനംചെയ്തു പല പുണ്യസ്ഥലങ്ങളേയും സന്ദർസിച്ചു കരുനദിയുടെ തീരത്തിലുള്ല മഹാദേവനേയും മല്ലാരിനേയും വണങ്ങി ചക്രതുണ്ഡനേയും സന്ദർസിച്ചു നീരാനദീജലത്തിൽ സ്നാനംചെയ്തു നരസിംഹനെ പൂജിച്ചു പാണ്ഡുരംഗനേ നമസ്കരിച്ചു ചന്ദ്രഭാഗാമദിയിലും ഭീമാമദിയുടെ സംഗമസ്താനത്തും സ്നാനംചെയ്തു ചന്ദല്ലാ എന്ന സ്ഥലത്തേയ്ക്കു പോയി . അതിന്നു ശേഷം പ്രേമപുരത്തിൽ ചെന്നു മാർത്താണ്ഡദേവനേ നമസ്കരിച്ച് നളദുർഗ്ഗത്തേയും പല പുണ്യസ്ഥലങ്ങളേയും സന്ദർശിച്ച തുലജാപുരസ്ഥയായ ദേവിയേയും മാണിക്യാംബികയേയും പൂജിച്ചു നാനാതീർത്ഥസ്നാനവുംചെയ്ത് അംബാപുരസ്ഥയായ യോഗീസ്വരീദേവിയേയും വണങ്ങി വൈജനാഥനെ പൂജിച്ചു വംജരാസംഗമത്തിചെന്ന് നാഗേശനേയും ദർശനംകഴിച്ചു വിമാനം വഴിയായി പോയി ഗോദാനദിയുടെ വടക്കേതീരത്തിൽ പൂർണ്ണാസംഗമസ്ഥാനത്തു സ്നാനംചെയ്തു അവിടെ തന്റെ പേരിൽ രാമപുരി എന്നു പേരായ ഒരു നഗരത്തേയും നിർമ്മിച്ചു ,മുൽഗലാശ്രമത്തി പോയി ബാണതീർത്ഥത്തിലും ,ഗോദാനദിയുടെ നാഭിസ്ഥാനമായ അബ്ജകത്തിലും സ്നാനംചെയ്തു ശ്രീവിക്രമനെ പൂജിച്ചു ഗോദാവരിനദിയുടെ തീരത്തിങ്കൽ തന്റെ പേരിൽ മറ്റൊരു പുരത്തേയും നിർമ്മിച്ച് അംബികയേയും ചണ്ഡികയേയും പൂജിച്ച് ആത്മതീർത്ഥത്തിൽ സ്നാനംചെയ്തു വിഞ്ജാനേശ്വേരനേയും മഹാലക്ഷമിയേയും നമസ്കരിച്ചു ബഡവാസംഗമത്തിലേയ്ക്കു പോയി . പിന്നെ പ്രതിഷ്ഠാനഗരത്തിചെന്നു വൃദ്ധൈലസംഗമം ശിവനന്ദാസംഗമം എന്നിയിൽ സ്നാനംചെയ്തു നൃസിംഹത്തേയും വന്ദിച്ചു പ്രധരാനദിയുടെ സംഗമനത്തിലുള്ള പ്രസിദ്ധമായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/325&oldid=170942" എന്ന താളിൽനിന്ന് ശേഖരിച്ചത്