ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൮ ആനന്ദരാമായണം നവും ദാനങ്ങളും ചെയ്തതിന്നുശേഷം ശ്രീരാമൻ പല പുണ്യതീർത്ഥങ്ങളേയും പുണ്യസ്ഥലങ്ങളേയും ദർശിച്ചും പടിഞ്ഞാറേദിക്കുകാരായ രാജാക്കന്മാരാൽ ബഹുമാനിച്ചു പൂജിക്കപ്പെട്ടും അവരിൽനിന്നു കിട്ടിയ കരത്തെ സ്വീകരിച്ചും അവരേയുംകൂടെ കൂട്ടിയും സരസ്വതീനദിയുടെ തീരത്തുകൂടെ എഴുന്നള്ളി. പുഷ്പകവിമാനത്തിൽ ഇരുന്നു പുണ്യസ്ഥലങ്ങളെകണ്ടും കൌതുകകരങ്ങളായ കാഴ്ചകളെ സീതയ്ക്കു കാണിച്ചുകൊടുത്തും ആണു യാത്രചെയ്തത്. അങ്ങിനെ പോയി പുഷ്കരതീർത്ഥത്തിൽ ചെന്നുചേർന്നു.

ശ്രീരാമന്റെ തീർത്ഥയാത്രയിൽ പലേ ദിക്കുകളിൽനിന്നും രാജാക്കന്മാർ എഴുന്നള്ളത്ത് ഒന്നിച്ചുകൂടിയിരുന്നു. ദിവസംതോറും വിമാനത്തിൽവെച്ചു അനേകംകോടി ബ്രാഹ്മണരെ ദിവ്യാഭരണങ്ങളെക്കൊണ്ടും പായസാദികളെക്കൊണ്ടും ഊട്ടുകയും ചെയ്തിരുന്നു. വിമാനത്തിൽ ആദ്യംതന്നെ അയോദ്ധ്യാവാസികളായ ജനങ്ങൾ ഉണ്ടായിരുന്നു. പിന്നെ കിഴക്കും തെക്കും പടിഞ്ഞാറും ദിക്കുകളിൽനിന്ന് അവിടങ്ങളിലെ രാജാക്കന്മാരും പരിവാരങ്ങളുംകൂടി ചേരുകയും ചെയ്തു. അവരെ എല്ലാവരേയും ശ്രീരാമൻ അതിഥികളെ എന്നപോലെ വസ്ത്രാഭരണാദികളെക്കൊണ്ടു പൂജിച്ചു ബഹുമാനിച്ചു സുഖമാകുംവണ്ണം കൊണ്ടുപോയി. *പുഷ്പകവിമാനത്തിൽ ആരുംതന്നെ അന്നം പാകംചെയ്യണ്ടിവന്നില്ല. വിറകും പുല്ലും വെള്ളവും ഒന്നും ആർക്കും അന്വേഷിക്കേണ്ടിവന്നില്ല. വിശപ്പ് എന്നത് എങ്ങിനെയാണെന്ന് അറിവാനുള്ള ചിന്തയല്ലാതെ മറ്റുള്ള ചിന്തയൊന്നും ആർക്കും ഉണ്ടായില്ല. ഭക്ഷണം ഏറിയതിന്നു വൈദ്യൻ മരുന്നു തരേണമെന്നുള്ള ആഗ്രഹമല്ലാതെ മറ്റുമോഹങ്ങളും ആളുകൾക്ക് ഉണ്ടായില്ല. ദാരിദ്ര്യം എന്നതു നിരന്തരമുള്ള വാദ്യഘോഷങ്ങളെക്കൊണ്ടു നിദ്രയ്ക്കു മാത്രമാണ് ഉണ്ടായത്. ത്രാസം (ഭയം ഞെട്ടൽ) എന്നതു വിമാനത്തിൽ പാട്ടുപാടുകയും കണ്ണു വെട്ടുകയും കളിക്കുകയും ചെയ്യുന്ന വാരസ്ത്രീകൾക്കു മാത്രമേ ഉണ്ടായുള്ള * രത്നപ്രഭകളെക്കൊണ്ടു വിമാനസ്ഥന്മാർക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/328&oldid=170945" എന്ന താളിൽനിന്ന് ശേഖരിച്ചത്