ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨ ആനന്ദരാമായണം ന്തപ്തഹൃദയയായിത്തീർന്ന അഹല്യ"സ്വാമിൻ! ഇനി എന്നാണ് എങ്ങിനെയാണ് എനിക്കു വീണ്ടും നിന്തിരുവടിയുടെ പാദശുശ്രൂഷ ചെയ്പാൻ ഭാഗ്യമുണ്ടാകുക എന്നരുളിച്ചെയ്യണം" എന്നു പ്രാർത്ഥിച്ചു. അപ്പോൾ ഗൌതമൻ"ഒരു കാലത്തു മഹാവിഷ്ണുഭഗവാൻ ശ്രീരാമനായവതരിച്ച് ഇവിടെ വരും .അപ്പോൾ അവിടുത്തെ തൃക്കാൽപ്പൊടിയേറ്റ് നീ വീണ്ടും പൂർവ്വസ്ഥിതിയെ പ്രാപിക്കും. പിന്നെ നീ എന്റെ ശുശ്രൂഷ ചെയ്യാൻ വന്നുകൊൾക" എന്നു പറഞ്ഞു. പിന്നെ ഗൌതമൻ തപസ്സുചെയ്പാൻ മഹാമേരുവിലേക്കു പോയി.അഹല്യ ഇങ്ങിനെ ശിലാരൂപിണിയായി ഇവിടെ കിടക്കുകയും ചെയ്തു."

ഇപ്രകാരം വിശ്വാമിത്രമഹർഷി പറഞ്ഞതായ കഥ കേട്ടപ്പോൾ ശ്രീരാമൻ തന്റെ പാദാരവിന്ദംകൊണ്ട് ആ ശിലയെ കാരുണ്യത്തോടുകൂടി സ്പർശിക്കുകയും, അപ്പോൾ ശിലാരൂപം പോയി ആ സ്ഥാനത്തു  സർവ്വാംഗസുന്ദരിയായ അഹല്യയുടെ രൂപം കാണപ്പെടുകയും ചെയ്തു. ശാപമോക്ഷം സദ്ധിച്ച അഹല്യ അതിന്നു ഹേതു ഭൂതനായ രാമനെ വണങ്ങി സ്തുതിച്ചു. ഗൌതമമഹർഷിയുടെ അരികത്തേക്കു പോകുകയും ചെയ്തു.* അഹല്യാമോക്ഷം കഴിഞ്ഞപ്പോൾ ആനന്ദഭരിതന്മാരായിത്തീർന്ന ദേവകൾ ശ്രീരാമചന്ദ്രന്റെയും ലക്ഷ്മണന്റെയും ശിരസ്സിൽ പുഷ്പവർഷം ചെയ്തു.
അനന്തരം വിശ്വാമിത്രൻ രാമലക്ഷമണന്മാരോടുകൂടി ഗംഗാനദിയുടെ തീരത്തിൽ എത്തി. നദിയെ കടത്തുവാലായി തോണിക്കാരനോടു പറഞ്ഞപ്പോൾ അവൻ രാമനോടു ഇങ്ങനെ പറഞ്ഞു:-"ഹേ ലോകനാഥാ! നിന്തിരുവടിയെ തോ
  • ഗൌതമൻ അഹല്യയെ "ഒരു നദിയായിപ്പോട്ടെ" എന്നു ശപിച്ചുവെന്നും, അതുപ്രകാരം അഹല്യ ജനസ്ഥാനത്തിൽക്കൂടെ ഒഴുകി സമുദ്രത്തിൽ വന്നുചെരുന്ന നദിയായിത്തീർന്നുവെന്നും,ശ്രീരാമൻ വനവാസകാലത്ത് ആ നദിയിൽ പാദസ്പർശം ചെയ്തതുകൊണ്ട് ശാപം തീർന്ന് അഹല്യ വീണ്ടും ഗൌതമനെ പ്രാപിച്ചുവെന്നും ചില മുനികൾ പരയുന്നുണ്ട്. ഈ ഭേദം കല്പഭേദംകൊണ്ട് വന്നതാകുന്നു എന്നറിയേണ്ടതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/33&oldid=170947" എന്ന താളിൽനിന്ന് ശേഖരിച്ചത്