ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാത്രാകാണ്ഡം ൯_ സർഗ്ഗം ൬൩ യത്തു രോദനം ചെയ്തുകൊണ്ട് എനിക്കു രുദ്രൻ എന്നു പേരുണ്ടായി. ഹേ രാഘവാ അങ്ങയുടെ ആജഞ നടത്തേണ്ടവനായ ഞാൻ അങ്ങയ്ക്കു പൌത്രനാകുന്നു. അങ്ങയുടെ ആജഞപ്രകാരം പ്രളയകാലത്തു ഞാൻ പ്രപഞ്ചത്തെ സംഹരിക്കുന്നു. എന്നെകൊണ്ടു പ്രപഞ്ചത്തെ മുഴുവൻ സംഹരിപ്പിക്കുമ്പോൾ അങ്ങയ്ക്ക്ണ്ടാകുന്ന പാപം എവിടെ പോകുന്നു. അങ്ങ് ഇപ്പോൾ ദശാസ്വനെ വതിച്ചതുനിമിത്തം താപാഭീതനായിട്ട് ഇങ്ങിനെ തീർത്ഥത്തയാത്രയെ ചെയ്യുന്നുവല്ലൊ. ഹേ രാജേന്ദ്രാ! ഇത് അങ്ങയുടെ ഒരു കളിയാണ് . അങ്ങു സീതയോടുകൂടി യഥാസുഖം ക്രീഡിച്ചാലും.അങ്ങു ചെയ്യുന്ന ഈ പ്രവർത്തി എല്ലാം മഹാജന- ങ്ങൾക്ക് ഉപദേശത്തിനായിട്ടാണെന്ന് എനിക്ക് അറിവുണ്ട്. ഇങ്ങിനെ നാനാപ്രകാരത്തിൽ ശ്രീരാമനെ സ്തുതിച്ചിട്ടു ശിവൻ അദ്ദേഹത്തിനു സിംഹാസനം, ഛത്രം, ചാമരങ്ങൾ, മഞ്ചം,സ്വർണ്ണംകൊണ്ടുളള പാനപാത്രം, ഭോജനപാത്രം, കങ്കണങ്ങൾ, കണ്ഡലങ്ങൾ, ബഹുദുഷണങ്ങൾ എന്നിവയെ സമ്മാനിക്കുകയും സർവ്വാഭീഷ്ടദായകമായ ചിന്താമണിയെ അദ്ദേഹത്തിന്റെ മാറിൽ അണിയുകയും ചെയ്തു യാത്രയാക്കി. രാമന്റെ മാറിൽ ചിന്താമണിയെ കണ്ടിട്ടു സീത ലജ്ജയോടുകൂടി ഇവിടയ്ക്ക ചിന്താമണി- യുളള സ്ഥിതിക്കുകാമദേനുവിനെ എനിക്കു തരണം എന്നപേക്ഷിച്ചു. ശ്രീരാമൻ അങ്ങിനെ ചെയ്യാമെന്ന് സമ്മതിച്ചു ശിവനെ നമസ്കരിച്ചു യാത്ര പുറപ്പെട്ടു. പോകുമ്പോൾ യാഗത്തിന്റെ കാര്യം സൂചിപ്പിക്കുകയും ഉണ്ടായി. ഒരു മാസംകൊണ്ട് ചെയ്യാ൩നുളള യാഗത്തിന്റെ കാര്യം ബ്രഹ്മാവിനോടും പറക ഉണ്ടായി . പിന്നെ രാമൻ ഭഗീരഥിതീരുത്തുടേ ഹരിദ്വാരത്തിലേയ്ക്കു പോയി. അവിടെ നിന്നു കുരുക്ഷേത്രത്തിൽ നിന്ന് ഇന്ദ്രപ്രസ്ഥിതിലേയ്ക്കും പോയി. പിന്നെ മനോഹരമായ മധുവനത്തെ സന്ദർശിച്ചു വൃന്ദാവനത്തിലേയ്ക്കു പോയി. അന്തരമ ഗോഗുലത്തെ സന്ദർശിക്കുകയും അവിടെ നിന്ന് ഗോവർദ്ധനത്തിലേയ്ക്കു പോകയും ചെയ്തു.

പിന്നെ ക്ഷിപ്രാനദിയുടെ തീരത്തിൽ ശോഭിക്കുന്ന പുണ്യമായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/333&oldid=170951" എന്ന താളിൽനിന്ന് ശേഖരിച്ചത്