ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൨൫

രത്തിലെ രാജവീഥിയിൽ ദാസിമാരുടെ മനോഹരമായ നർത്തനവും, വന്ദികളുടെയും മാഗതന്മാരുടെയും സ്തുതിഘോഷവും, നാനാതരത്തിലുള്ള മംഗളവാദ്യങ്ങളുടെ ശബ്ദവും , ഗായികന്മാരുടെ കർണ്ണാനന്ദങ്ങളായ ഗാനങ്ങളും ഘോഷിക്കപ്പെട്ടു. കോമളകളേബരന്മാരായ രാമലക്ഷ്മണന്മാരുടെ പൂരപ്രവേശം കാണ്മാൻ കൌതുകത്തോടുകൂടി മിഥിലയിലെ പൌരനാരീജനങ്ങൾ അവരവരുടെ ഗൃഹങ്ങളുടെ വരാന്തകളിൽ കയറി തങ്ങളുടെ നീലോല്പലസദൃശങ്ങളായ നേത്രങ്ങളെകൊണ്ടു സസന്തോഷം നോക്കി കൃതാർത്ഥതപ്പെട്ട് അവരുടെ ശിരസ്സിൽ പരിമളം പൊഴിയുന്ന നവകുസുമങ്ങൾ വർഷിച്ചു. എത്രനോക്കിയാലും തൃപ്തിതോന്നാത്തവിധം സമഗ്രമായ ലാവണ്യസാരം തികഞ്ഞിട്ടുള്ള രാമചന്ദ്രൻ സീതാദേവിക്ക് അനുരൂപനായ വരനാണെന്നും , സർവ്വലക്ഷണസമ്പന്നനായ ലക്ഷ്മണകുമാരൻ ഊർമ്മിളക്കു യോജിച്ചവനാണെന്നും ,സ്ത്രീകൾ തമ്മിൽ തമ്മിൽ പറകയും ദൈവസങ്കൽപ്പത്താലും നമ്മുടെ പൂർവ്വപുണ്യത്താലും ഇവരുടെ വിവാഹം നടക്കുന്നതുകണ്ടു തങ്ങൾക്ക് ആനന്ദിക്കേണമെന്നും ഇവർ ഉത്തമപുരുഷന്മാരാണെന്നും പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം വരാന്തകളിൽ നിന്നു പൗരനാരിമാർ പറയുന്നതു കേട്ടു രാമലക്ഷ്മണന്മാർ തലഉയർത്തി അവരെ സസന്തോഷം കൂടെക്കൂടെ കടാക്ഷിച്ചുംകൊണ്ടുമിരുന്നു. ഈ എഴുന്നള്ളത്ത് ഒന്നിച്ചുണ്ടായിരുന്നവരും സ്വയംവരത്തിനായി ക്ഷണിച്ചു വരുത്തപ്പെട്ടവരും ആയ മറ്റു രാജാക്കന്മാർ കണ്ടിട്ട് "ഈ ജനകരാജാവു നമ്മളെ ഒന്നും തക്കവിധം മാനിക്കാതെ ഇവരെ മാത്രം ഇത്രയൊക്കെ ബഹുമാനിക്കുന്നതുകൊണ്ട്, ഇദ്ദേഹം സീതയെ രാമന്നു കൊടുക്കുവാൻ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടെന്നു തന്നെ വിചാരിക്കേണ്ടിയിരിക്കുന്നു. നമ്മളെ ക്ഷണിച്ചിട്ടുള്ളത് ഈ സ്വയംവര സഭയിൽ വെച്ച് അപമാനിക്കുവാനായിട്ടാണ്"എന്നു തമ്മിൽ തമ്മിൽ സംസാരിച്ചിരുന്നു. ഈ സംസാരം രാമലക്ഷണന്മാരും വിശ്വാമിത്രനും ജനകമഹാരാജാവും കേൾക്കുകയും ചെയ്തിരുന്നു. ഇങ്ങിനെയുള്ള ഈ എഴുന്നള്ളത്ത് അ

4 *












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/36&oldid=170957" എന്ന താളിൽനിന്ന് ശേഖരിച്ചത്