ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം

ന്നിരിക്കുന്നു ഹേ രാമ! ആ മഹഷി നിന്തിരുവടിയുടെപേരിൽ കൂടിയും നിഷ്ഠരനാണെന്ന് അറിയാമല്ലോ. ഇപ്രകാരം ദൂതന്മാ൪ പറഞ്ഞതു കേട്ട് എല്ലാവരും അവരവരുടെ പ്രവൃത്തികൾ നി൪ത്തിവച്ച് ആ മഹ൪ഷിയെ കാണ്മാനായി എഴുന്നേറ്റു. ഋത്വിക്കുകളും ശ്രീരാമനും സീതയും മാത്രം മഹ൪ഷിയിൽ നിന്നു യാതൊരുവിധത്തിലുളള ഭയത്തേയും ശങ്കിച്ചില്ല . എല്ലാവരുംകാൺകെത്തന്നെ കംഭോദര൯ യജ്ഞവാടത്തിലേയ്ക്കു കടന്നു ചെന്നു.

കുറിയൊരുടലുമേറേസ്ഥുലമാകും ശിരസ്സും

  കുറുനിറമിടതിങ്ങും ക൪ണ്ണവും ചേ൪ന്നിറങ്ങി
  പെരിയവയറുംമററം പിംഗമാം കണ്ണമായി-
  ട്ടരിയ മുനി വിളങ്ങീ യജ്ഞവാടാന്തികത്തിൽ.
  മുറുകിയ ജടകെട്ടിച്ചാരുകൌപീനമേന്തി-
  പ്പെരിയൊരുവദനത്തിൽ ശ്വശ്രുജാലം നിറഞ്ഞും
  മരവുരികളുടുത്തും ഖ൪വ്വമാകുന്ന കയ്യിൽ  
  പെരുമയുടയദണ്ഡും കിണ്ടിയും പൂണ്ടുകൊണ്ടും ,
  മെതിയടികൾ ധരിച്ചോരക്കുമംകാൽച്ചവ്വിട്ടിൽ-
  ഗ്ഗതിമുറുകിയ മട്ടിൽതെല്ലൊരൌദ്ധത്യമോടേ
  പുതിയൊരു യുവചൈതന്യത്തെയെങ്ങും പരത്തീ-
  ട്ടതിതരമഹിമാവാമാമുനീന്ദ്ര൪ വിളങ്ങി.

ഇങ്ങിനെയിരിക്കുന്ന കുംഭോദരനെ കണ്ടിട്ട് ആളുകളെല്ലാം ഭയസംഭ്രമങ്ങൾക്കധീനരായി ഭാവിച്ചു. അദ്ദേഹത്തിന്റെ പൂ൪വ്വക൪മ്മത്തെ ഓ൪ത്തും മററുളളവ൪ ഓരോന്നു പറഞ്ഞു കേട്ടുമാണ് ഭയം തോന്നിയത്. കുംഭോദര൯ യജ്ഞവാടത്തിലേയ്ക്കു വരുന്നതു കണ്ടപ്പോൾ ശ്രീരാമ൯ വേഗത്തിൽ ചെന്നെതിരേറ്റു സാഷ്ടാംഗമായിലേയ്ക്കു കൂട്ടി

ക്കൊണ്ടുവന്നു ദിവ്യമായ ഒരു സ്വ൪ണ്ണാസനത്തിന്മേൽ ഇരുത്തി. അപ്പോൾ കുംഭോദര൯ ദണ്ഡവും കമണ്ഡവും ചീരവസ്ത്രവും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/362&oldid=170958" എന്ന താളിൽനിന്ന് ശേഖരിച്ചത്