ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാഗകാണ്ഡം

ഭൂമിയിൽ വെച്ചു ശ്രീരാമനെ നമസ്കരിച്ചു. രാമനാകട്ടെ അദ്ദേഹത്തെ കൈകളെക്കൊണ്ടു പിടിച്ചെഴുന്നേല്പിച്ചു ഗാഢമാ യി ആലിംഗനം ചെയ്തു'ഹേ മുനിസത്തമ രാവണനെ നിഗ്രഹിച്ച ഞാൻ അങ്ങയുടെ വന്ദനത്തിന്നു യോഗ്യനല്ല' എന്നു പറഞ്ഞു. ശ്രീരാമന്റെ ഈ വാക്കുകൾ ബാണങ്ങളെന്നപോലെ അദ്ദേഹത്തിന്റെ ഹൃദയത്തിൽ തറച്ചു. എന്നിട്ട് ആ മഹർഷിപുംഗവൻ യഞ്ജവാടത്തിൽ വെച്ചു ശ്രീരാമനോടു താഴെ കാണിക്കുംപ്രകാരം പറഞ്ഞു;-

[കിളിപ്പാട്ട്] രാമ രാമ മഹാബാഹോ രഘൂത്തമ നീ മയികോപം നിനയ്ക്കരുതേതുമേ ഞാനൊരപരാധിയാകിലും നീ രഘൂ- സൂനോ പൊറുത്തരുളേണം മഹാമതേ സ്വാർത്ഥസിദ്ധിക്കല്ല ഞാനങ്ങയിൽ ദോഷ- സാർത്ഥങ്ങൾ ചൊന്നതെന്നോർക്കേണമുള്ളിൽ നീ. പാരം പരോപകാരത്തിനായും തവ സാരമാം കീർത്തി പരക്കുവാനായുമേ. ലോകശിക്ഷയ്ക്കാണു ഞാൻ കഥിച്ചേനതു ലോകപ്രഭോ നീയറിഞ്ഞുമിരിക്കുന്നു. എങ്ങിനെയീ മുനിജാലങ്ങളൊക്കെയും മംഗലമൂർത്തേ ഭവാന്റെ സത്രത്തിങ്കൽ ഇങ്ങുവന്നെല്ലാരുമുണ്ടുപോയോ ഞാനു- മങ്ങിനേവന്നിങ്ങശനം കഴിച്ചു തേ. എന്നുവന്നാലെന്തു കീർത്തിയാണങ്ങയ്ക്കു വന്നുകൂടുന്നതു സീതാപതേ വിഭോ എന്നു മനസ്സിലുറച്ചു ഞാനോതാനേ- നന്നു ദോഷങ്ങൾ ലോകത്തിൻ ഹിതത്തിനായ് അത്രയും ഞാനന്നുരച്ചതില്ലെങ്കിലോ

യാത്രാസമുദ്യോഗമുണ്ടായ്പരുന്നതോ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/363&oldid=170959" എന്ന താളിൽനിന്ന് ശേഖരിച്ചത്