ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൬ ആനന്ദരാമായണം

ല്പസമയത്തിനുള്ളിൽ സ്വയംബരമണ്ഡപത്തിന്റെ സമീപത്ത് എത്തിച്ചേർന്നു. അപ്പോൾ മഹാരാജാവ് കുമാരന്മാരെ ആനപ്പുറത്തുനിന്ന് ഇറക്കി വിശ്വാമിത്രനെ മുന്നിലും അവരെ പിന്നിലു മായി നടത്തി മഹർഷിമാരാൽ പരിവ്രതമായ ശാലയിലേക്കുപ്രവേ ശിപ്പിച്ചു. അവിടെ വിശ്വാമിത്രമഹർഷിയെ പൂജിപ്പിച്ചിരുത്തി അദ്ദേഹത്തിന്റെ മുൻഭാഗത്തായി രാമലക്ഷ്മണന്മാരെയും ആസനസ്ഥന്മാരാക്കി. ഹേ പാർവ്വതീ! പിന്നെജനകമഹാരാജാവു സ്വയംവരാഗതന്മാരായ രാജാക്കന്മാരെ നോക്കി ഇങ്ങിനെ പറഞ്ഞു. അല്ലയോ ബഹുമാന പ്പെട്ട രാജാക്കന്മാരേ! എന്റെ കന്യകയുടെ വിവാഹത്തിനുഞാൻ മുൻപുതതന്നെ ഞാൻ നിശ്ചയിച്ചിട്ടുള്ളപ്രകാരം ശിവധനുസ്സിനെ കുലക്കുവാനുള്ള അവസരം ഇതാ ആസന്നമായിരിക്കുന്നു. പണ്ട് പരശുരാമൻ പരമശിവന്റെ അടുക്കൽ ധനുർവ്വിദ്യയേ അഭ്യസിച്ചതിന്റെ അവസാനത്തിൽ അദ്ദേഹത്തിന്ന് ആവിദ്യയിൽ സിദ്ധിച്ച വൈദഗ്ദ്ധ്യംകണ്ടു തിരുവുള്ളണ്ടായി ഭഗവാ ൻ പരമശിവൻ താൻ ത്രിപുരന്മാരെ ജയിക്കുന്നതിൽ ഉപയോഗിച്ച ഈ മഹാന്മമേറിയ ചാപത്തെപരശുരാമന്നു സമ്മാനമായി കല്പിച്ചുകൊടുത്തു. അദ്ദേഹം ഈ വില്ലുകൊണ്ടു 21 പ്രാവശ്യം . ഭ്രപ്ര ദിക്ഷണം ചെയ്തു സകല ക്ഷത്രിയരേയും ജയിക്കുകയും വിശേഷിച്ച തന്റെപിതൃഘാതായും സഹസ്രബാഹുവുമായ കാർത്തവീർയ്യാർജ്ജുനനേ ക്രതാഎന്ന അതിഥിയാക്കുകയും ചെയ്തുശേഷം ശാന്തമാനസനായി തപസ്സുചെയ്പാനെരുങ്ങി പുറപ്പെട്ടു പോകുമ്പോൾ ഈ വില്ല് എന്റെ രാജധാനിയിൽ വെയ്കു കയാണുണ്ടായത് . അങ്ങിനെകുറേക്കാലം കഴിഞ്ഞതിനുശേഷം ഒരിക്കൽ എന്റെ കുമാരിയായ സീത ഓരോകളികൾ ചെയ്യുന്നതിനിടയിൽ ഈവില്ലും കയ്യിലെടുത്ത് വിളയാടിക്കെണ്ടിരു ന്നു.ഇതു, വില്ലിന്റെ ഉടമസ്ഥനായ പരശുരാമൻ കണ്ട സീത മഹാ

ലക്ഷ്മിയുടെ അവതാരമായിരിക്കണമെന്നു മനസ്സിൽ കരുതി എന്നെ വിളിച്ച് ആരെക്കൊണ്ടും വളക്കാനാവാത്ത ഈവില്ല് എവൻ കുല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/37&oldid=170965" എന്ന താളിൽനിന്ന് ശേഖരിച്ചത്