ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം

മതായി ദേവസ്ത്രീകൾ മുനിപത്നിമാരോടുകൂടി ഭോജനം കഴിച്ചു . അതിനെത്തുടർന്നുകൊണ്ടു ക്ഷത്രിയസ്ത്രീകളും സീതയുടെ അപേക്ഷപ്രകാരം ഭോജനം കഴിച്ചു . തദനന്തരം വൈശ്യസ്ത്രീകളും അതിൽപിന്നെ പൌരനാരിമാരും ഊണു കഴിച്ചു. ഒടുവിൽ ശൂദ്രസ്ത്രീകളും മ്യഷ്ടമായി ഭക്ഷിച്ചു . പുരുഷന്മാരുടെ ഭോജനശാലകളിലാകട്ടേ വൈശ്യഭോജനാനന്തരം വാനരന്മാർ , രാക്ഷസന്മാർ, ഋക്ഷന്മാർ, പൌരന്മാർ, ജാനപദന്മാർ എന്നിവരും അവർക്കുശേഷം ശൂദ്രാദികളും അതിൽപിന്നെ രാജസേവകന്മാരും ഭോജനം ചെയ്തു . ഈ യാഗസ്സദ്യയിൽ ഒരാളെങ്കിലും വിശന്നും കൊണ്ടിരുന്നില്ല. ഒരാൾക്കും ഭോജനത്തിന്നു തടസ്ഥവും ഉണ്ടായില്ല. ഇങ്ങിനെ എല്ലാ ജനങ്ങളുടേയും ഊണു കഴിഞ്ഞതിന്നുശേഷം ശ്രീരാമൻ സ്വസ്ഥനായിട്ടു സീതയുടെ സനിർബ്ബന്ധമായ അപേക്ഷപ്രകാരം അമ്യതേത്തു കഴിക്കുകയും ചെയ്തു. അക്കുട്ടത്തിൽ അവിടുത്തെ സുഹ്യത്തുകളും സചിവാദികളും ഉണ്ടായിരുന്നു. മണലിൽ എത്ര തരികളുണ്ടോ, വെളളത്തിൽ എത്ര തുളളികളു​ണ്ടോ, ആകാശത്തിൽ എത്ര നക്ഷത്രങ്ങളുണ്ടോ അത്ര ജനങ്ങൾ ബ്രാഫ്മ ണരും മറ്റുമായിട്ടു , ശ്രീരാന്റെ അദ്ധ്യരത്തിൽ പ്രതിദിനം ഭക്ഷണം കഴിച്ചും കൊണ്ടിരുന്നു . മറ്റുള്ളവരുടെ എല്ലാം ഊണു കഴിഞ്ഞതിന്നുശേഷം സീതയും ഭർത്തവിന്റെ അമ്മമാർ, മന്ത്രീ പത്നിമാർ , ഭർത്തൃസഹോദരപത്നിമാർ എന്നിവരോടു കൂടി സ്യസ്ഥചിത്തയായിട്ടു ദിവ്യാന്ന ഭോജനം നിർവ്വഹിച്ചു.

 കഥാശ്രവണം  മുതലായത് .
  ഭോജനാനന്തരം  ചതുർത്ഥപ്രഹരാവസരത്തിൽ  യജ്ഞമണ്ഡപത്തിൽ  എല്ലാവരും  ചേർന്നു   സഭ  കുടി  കഥാകഥനം,   നാമസങ്കീത്തനം ,

സംഗീതം , ശാസ്ത്രവാതം മുതലായ വിനോദങ്ങൾ നടത്തുക പതിവായിരുന്നു . മേൽപറഞ്ഞ വിനോദങ്ങളേക്കോണ്ടും വാരസകളുടെ

ന്യത്തഗിതങ്ങളെക്കെണ്ടു ശ്രീരാമൻ ദിനാവന്ദം കഴിച്ചു യഥാവിധി ഹോമവും ചെയ്തു പുർവ്വോക്തങ്ങളാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/376&oldid=170969" എന്ന താളിൽനിന്ന് ശേഖരിച്ചത്