ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായ​ണം

തുടങ്ങി . എല്ലാത്തിലും മുമ്പിൽ ഗജങ്ങൾ കൊടിയെഴുന്നള്ളിച്ചു കൊണ്ടുവന്നു. അതിന്റെ പിന്നാലെ അശ്വങ്ങളും നടന്നു . പിന്നെ കുതിരപ്പുറത്തു കയറി തുർയ്യവാദ്യം ഘോഷിക്കുന്നവരാണുപോയത്. അതിനെത്തുടർന്നുകൊണ്ടു വിചിത്രമായ ഉഷ്ണീഷവും ദണ്ഢവും ധരിച്ചവരായ രാജദൂതന്മാർ നടകൊണ്ടു. തദനന്തരം വന്ദികൾ , നടന്മാർ മുതലായവരും അവരുടെ പിന്നിൽ വാരനാരീനിരയും നടന്നു . അതിൽ പിന്നെ ദേവന്മാർ ഗന്ധർവ്വന്മാരേടുകൂടീയും , തദനന്തരം ശ്രീരാമൻ സീതയോടു കൂടിയും തദനന്തരം ശ്രീരാമൻ സീതയോടുകൂടിയും പോയി. ശ്രീരാമൻ വഹ്നിയോടു കൂടി ഋത്വിഗ്ജനപതിതനായി രഥാനുഢനായിട്ടാണ് എഴുന്നള്ളിയത് . ശ്രീരാമന്റെ പിന്നിൽ മുനീശ്വര്മാരും അതിന്റെ പിന്നിൽ ഋഷി പത്നിമാരും അതിൽപിന്നെ ശത്രീയപത്നിമാർ മുതലായവരും പതുകെ യാനം ചെയ്തു.പിന്നെ ക്ഷത്രിയമാർഎല്ലവരും പലതരത്തിലുള വാഹനങ്ങളിൽ സ്ഥിതമ്ര്യി യാത്ര ചെയ്തു . അതിൽപിന്നെഅവരുടെ

സൈന്യങ്ങളും തദനന്തരം രാജാകൻ മാരുടെസേവകൻമാരായും പോയി .അനന്തരം നവവദ്യങ്ങൾ കയറ്റിട്ടുള്ള ഗജാത്തികൾ അസ്ത്രങ്ങൾ കയറ്റട്ടുള്ള ഒട്ടകങ്ങൾ ആയുധപൂരകങ്ങളായ വണ്ടികൾ എന്നിവയാണു പോയത്. പിന്നെ ലോഹപ്പണിക്കാർ, ആശാരിമാർ തൊൽപ്പണിക്കാർ കയറും ചങ്ങലയുമെടുത്തിട്ടുള്ള നിലമളവുകാർ എന്നിവരും യഥാക്രമം പരമോത്സവസമേതരായി നടകൊണ്ടും . ഈ അവസരത്തിൽ വാദ്യങ്ങൾ മുഴങ്ങുകയും വാരസ്ത്രീകൾ നിർത്തം വയ്ക്കുകയും, മുനി പത്നിമാരും രാജപത്നിമാരും പുഷ്ത വ്രഷ്ടി പൊഴിക്കയും ചെയ്തു.ഇപ്രകാരം അവർണ്ണനീയമായ ആഡംബരത്തോടും ഘോഷങ്ങളോടും കൂടിയും സീതയോടുകൂടി വഴിയിലുള്ള ഓരോ കൗതുകങ്ങളെ നോക്കി കണ്ടുകൊണ്ടും വെഞ്ചാമരത്താൽ വിജനം ചെയ്യപ്പെട്ടുകൊണ്ടുമാണ് രാമൻ എഴുന്നള്ളിയത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/386&oldid=170974" എന്ന താളിൽനിന്ന് ശേഖരിച്ചത്