ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

6

                                                                                   ആനന്ദരാമായണം

ളായി ഭവിച്ചു. ജനങ്ങലെല്ലാം അവനവന്റെ ദേഹത്തെപ്പറ്റിയ ഓർമ്മയില്ലാത്തവരായി ചിത്രങ്ങളെപ്പോലെ നിലകൊണ്ടു. അപ്പോൾ മുനി സീതയോടു " ഹേ ബാലേ ! നീ എന്റെ പുറത്തു കയറിയിരിക്കുക. രാമൻനിന്നെ എനിക്കു നൽകിയിരിക്കുന്നു. നിന്നെ ഞാൻ എന്റെ മകളെപ്പോലെയാണു കരുതുന്നത്" എന്നു പറഞ്ഞു. അതുകേട്ട് സാദ്ധ്വിയായ സീത അല്പം മന:ഖേദത്തോടുകൂടി കണ്ണുകളെ വാമഭാഗത്തേയ്ക്കു തിരിച്ചുകൊണ്ടു മഹർഷിയുടെ പൃഷ്ഠത്തിൽ കയറി ഇരുന്നു. അപ്പോൾ സീതയ്ക്കു കണ്ണുകളിൽ വെള്ളം നിറയുകയും ദേഹമാസകലം രോമഞ്ചമുണ്ടാകയും ചെയ്തു.

അനന്തരം രാമൻ വിനയത്തോടുകൂടി വസിഷ്ഠനോടു പറഞ്ഞു. അങ്ങു കാമധേനുവിനെക്കൂടി സ്വീകരിക്കണം. കാമധേനു മുമ്പുതന്നെ സീതയ്ക്കായി നൽകപ്പെട്ടതാകുന്നു. എന്റെ വക ചിന്താമണിക്കു സന്തോഷം വളർത്തുന്നവളാണ് ഈ കാമധേനു. അവളെ ഞാൻ കൈലാസത്തിൽവെച്ചു സീതയ്ക്കു സമ്മാനിച്ചിട്ടുണ്ട്. എന്നല്ല, അങ്ങയ്ക്കു ദാനംചെയ്യണമെന്ന ഉദ്ദേശത്തോടുകൂടീട്ടാണു ധേനുവിനെ ഇവിടെ കൊണ്ടു വന്നിരിക്കുന്നതും " ഇങ്ങിനെ രാമൻ പറഞ്ഞതുകേട്ടു ഗുരു പിന്നേയും പറഞ്ഞു . " ഹേ മഹാബാഹുവായ രാമ ! ഞാൻ അങ്ങയുടെ ഔദാർയ്യത്തെ മഹാജനങ്ങൾക്കു കാണിപ്പാനായിട്ടാണ് അങ്ങയുടെ പത്നിയായ സീതയെ യാചിച്ചത് . ഇവൾ ഇനിയും അങ്ങേയ്ക്കു തന്നെ ഇരിക്കട്ടേ . ഇനി സീതയേ തുലാസ്സിൽ വെച്ചു സ്വർണ്ണം കൊണ്ടു നതൂക്കുക. സീതയുടെ തൂക്കത്തിന്നു സമമായി എട്ടു പ്രാവശ്യം തൂക്കിയുണ്ടാക്കുന്ന സ്വർണ്ണം എനിക്കു ദാനം ചെയ്യേണം.. എനിക്കുതന്ന സീതയെ അങ്ങ് എന്റെ വചനപ്രകാരം ഈ സദസ്സിൽവെച്ചു വീണ്ടും സ്വീകരിച്ചാലും , അതുതന്നെയല്ല , ഒരു സംഗതികൂടി പറയുവാനുണ്ട് . അതും അങ്ങ് കേൾക്കണം . കാമധേനു , ചിന്താമണി, സീതാദേവി , കൌസ്തുഭരത്നം, പുഷ്പകവിമാനം, അയോദ്ധ്യാനഗരി , സ്വന്തരാജ്യം എന്നിവയെ ആർക്കും ദാനം ചെയ്യരുത്.എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/392&oldid=170981" എന്ന താളിൽനിന്ന് ശേഖരിച്ചത്