ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

14

                                               ആനന്ദരാമായണം

ഭൂമി യോഗമയങ്ങളായ രണ്ടു മെതിയടികളേയും , ആകാശം പ്രതിദിനം പുഷ്പബലിയേയും കൊടുത്തു. ആകാശചാരികളായ മറ്റുള്ളവർ ഗീതവാദ്യങ്ങളോടുകൂടിയ നാട്യത്തേയും അന്തർദ്ധാനവിദ്യയേയും കൊടുത്തു. ഋഷികൾ സർവ്വദാ സത്യങ്ങളായ ആശീർവ്വാദങ്ങളെയും സമുദ്രം തന്നിൽനിന്നുണ്ടായ ശാഖത്തേയും കൊടുത്തു. സമുദ്രങ്ങൾ , പർവ്വതങ്ങൾ , നദികൾ എന്നിവ മഹാത്മാവായ രാമന്നു രഥമാർഗ്ഗങ്ങളേയും കൊടുത്തു. ഇതുപോലെതന്നെ രാജാക്കന്മാരും തേരുകൾ ,കുതിരകൾ , ആനകൾ, പല്ലക്കുകൾ, പശുക്കൾ , കാളകൾ , ഖഡ്ഗങ്ങൾ , ദാസികൾ , ദാസന്മാർ , ഒട്ടകങ്ങൾ , പക്ഷികൾ തുടങ്ങിയ നാനാതരം കാഴ്ചകൾ കൊടുക്കയുണ്ടായി . രാജാക്കന്മാരുടെയുംദേവന്മാരുടെയും പത്നിമാർ സീതാദേവിക്കും മംഗല്യങ്ങളായ വസ്ത്രാലങ്കാരവാഹനങ്ങളേയും കഞ്ചുകങ്ങളേയും ക്രീഡോപകരണങ്ങളേയും പക്ഷിക്കൂടുകളേയും ദാനം ചെയ്തു.

 അനന്തരം അവരുടെയെല്ലാം  പൂജകളെ സ്വീകരിച്ചു ശ്രീരാമൻ വന്ദിജനങ്ങളാൽ  സ്തുതിക്കപ്പെട്ടവനായിട്ട്  അഗ്നിയോടും സീതയോടുംകൂടി ദിവ്യമായ രഥത്തെ ആരോഹണം  ചെയ്തു. കൂടെ തന്റെ അന്തപുര:സ്ത്രികളും  നൃപപത്നിമാരും  ഉണ്ടായിരുന്നു.  മുനീശ്വരന്മാരെല്ലാം  വിമാനാരൂഢന്മാരായിട്ട്  ആകാശത്തൂടേ  അയോദ്ധ്യയിലുള്ള  രാജഗൃഹത്തിലേയ്ക്കു പോയി .
അയോദ്ധ്യയിലേക്കുള്ള എഴുന്നള്ളത്ത്.
 രഥാരൂഢനായ  ശ്രീരാമചന്ദ്രൻ പൂൿവ്വോക്തങ്ങളായ  ഉത്സവങ്ങളോടുകൂടിയും, സൂതമാഗധന്മാരാൽ  സ്തുതിക്കപ്പെട്ടുകൊണ്ടും പതുക്കെപ്പതുക്കെ  നഗരത്തിലേയ്ക്കെഴുന്നള്ളി. ഈ അവസരത്തിൽ
             (കേക)

തിങ്കൾക്കീറൊളിമുക്താജാലങ്ങൾ തിളങ്ങുന്ന വെങ്കറ്റക്കുട പിടിച്ചീടിനാൻ സൌമിത്രിതാൻ ആലവട്ടങ്ങൾ പിടിച്ചീടിനാൻ ഭരതനും

ശ്രീലമാം വെഞ്ചാമരം വീശിനാൻ ശത്രുഘ്നനും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/400&oldid=170991" എന്ന താളിൽനിന്ന് ശേഖരിച്ചത്