ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാഗകാണ്ഡം സുഗ്രീവൻ വഹിച്ചതു താംബൂലപാത്രത്തേയു- മഗ്ര്യനാം വായുപുത്രൻ സലിലപാത്രത്തേയും. തുപ്പൻക്കോളാമ്പിയെടുത്തീടിനാൻ നളൻതാനും കെല്പെഴുമംഗതനും കണ്ണാടിയെടുത്തുതെ. ശ്ുരാമനാം വിഭിഷണൻ വഹിച്ചുവസ്രുഭാണ്ഡം ധൂമപാത്രത്തെയെടുത്തൂടിനാൻ ജാംബവനും ഫലപാത്രങ്ങൾ പൂജാപാത്രങ്ങൾ പലതരം വിലയേറിയ ഗന്ധദ്രയവ്യത്താൽ പാത്രങ്ങളും മറ്റുള്ള സുഗന്ധവസ്തുക്കളും മന്തീന്തന്മാർ ചുറ്റുമേ കരതാരിയിലെടുത്തു നടകൊണ്ടാർ .ഇന്ദിരാദേവിയാകും സീതയോടോരുമിച്ചാ- സ്യന്ദനം തന്നിലിരുന്നരുളും രാമചന്ദ്രൻ സാരമാം സുഗന്ദവസ്തുക്കളെ ക്കോരിക്കോരിവാരനാരിമാരുടെയിടയിൽ തൂകൂടിനാൻ. നന്മണംചിതറന്ന ചെഞ്ചായം നിറച്ചുള്ള പൊന്മയജലയന്ത്രഹ്ങൾ കയ്യിലെന്തി വാരനാരിമാരുടെ പട്ടുടവാടകളും ശിരരാം രാജാക്കൾ തൻ നിര്മല വസ്ത്രങ്ങളും

കാന്തിയെന്തുന്ന വസത്തിങ്കൽതിളങ്ങുന്ന 

ചെന്തളിർ നിരപോലെ ചുവപ്പിച്ചിതു രാമൻ സുഗന്ധസ്നേഹരാഹസിക്തമാ്ത്തിളങ്ങുന്ന മുകിൽവേണിമാരുടെ മുഗ്ധാർദ്രവസ്ത്രങ്ങളെ വാരാളും പരിമള പൂരങ്ങൾ കോരിയൊഴി- ച്ചേറവേ വിചിത്രമായ്ച്ചമച്ചാൻ രഘൂത്തമൻ. വാരസ്ത്രീജനാ നൃത്തമാടവേ ,വാദ്യജാലം പാരമായ്മുഴങ്ങവേ ,വന്ദികൾ, സ്ത്തിക്കവേ, പൂമഴയെറ്റുകൊണ്ടു രാജമാർഗ്ഗത്തിൽക്കൂടെ കോമളൻ രാമചന്ദ്രൻ മന്ദമായെഴുന്നള്ളി.

വഴിയിലുടെനീളം കലശത്രദീപങ്ങൾ ,വഴിയെ ദദ്ധ്യോദനം നിറച്ചിപൊൻകുഭംഗങ്ങൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/401&oldid=170992" എന്ന താളിൽനിന്ന് ശേഖരിച്ചത്