ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൦ ആനന്ദരാമായണം

അല്പം ചിലർ. ഇങ്ങിനെ പലരും പലവിധം സംസാരിക്കുന്ന തിന്നിടയിൽ രാമൻ വില്ലിന്റെ സമീപത്തെത്തിക്കഴിഞ്ഞു. അപ്പോൾ ജനകമാഹാരാജാവു ശീരീഷസുകുമാരനായ രാമനെ കണ്ടിട്ടു വിശ്വാമിത്രനോട് "ഹേ മുനിസത്തമാ! ഈ സഭയിൽ എന്തിനായിട്ടാണ് ഈകുമാരനെ അയച്ചിരിക്കുന്നത് ? പരമശക്തനായ രാവണൻ ഉൾപ്പടെ ഉള്ള സഭാവാസികൾക്കാർക്കും ഈ വില്ലു കുലയ്ക്കുവാൻ കഴിഞ്ഞില്ലല്ലോ. അവർക്കെല്ലാം അസാദ്ധ്യമായ കാർയ്യം ഈ കുട്ടി എങ്ങിനെ നിർവ്വഹിക്കും? ഇവിടുന്നു ശിഷ്യൻമുഖേന പറഞ്ഞയച്ചിരുന്ന സംഗതികൾ ഈ സഭയിൽ പ്രയോഗിക്കുകയാണോ? മൃദുമേനിയുടയ ഈ ചെറുബാലനും പ്രചണ്ഡമായ ഈ ശിവധനുസ്സിനും തമ്മിൽ അജഗജാന്തരം കാണുന്നുണ്ടല്ലോ. ഒരു ചാതകപ്പക്ഷി ദാഹംകൊണ്ട് എത്ര വെമ്പിയാലും സമുദ്രജലത്തെ വറ്റിക്കുവാൻ ശക്തമാകുമോ?" എന്നിങ്ങിനെ പറഞ്ഞു.

സ്വയംവരസഭയിലെ അവസ്ഥ ഈവിധമിരിക്കുമ്പോൾ ജനകമാഹാരാജാവിന്റെ അന്തഃപുരത്തിലെ സ്ഥിതിയും പ്രസ്താവയോഗ്യമായിരുന്നു. സുമേധമുതലായ അന്തഃപുരസ്ത്രീകൾ, സഭയിലെ വിശേഷങ്ങൾ കാണുവാനായി അരമനയുടെ മുകളിൽ കയറി, അതിന്റെ ബാഹ്യാളിന്ദങ്ങളിൽ ഇരുന്ന്, ഉൽകണ്ഠയോടുകൂടി നോക്കിക്കൊണ്ടു സ്ഥിതിചെയ്തു; ശ്രീമാന്റെ ന്വലാരവിന്ദത്തോടൊത്ത കണ്ണുകൾ,പൂർണ്ണ ചന്ദ്രസദൃശമായ മുഖം, മുട്ടോളം നീണ്ട മനോഹരമായ ഭുജം, സുവർണ്ണശരങ്ങൾ അണിഞ്ഞ പാദം, കിരീടകുണ്ഡലാദികളെക്കൊണ്ടു മഹാശൂരനെന്നു കാണിക്കുന്ന ശിരസ്സ്, ഭംഗിയേറിയ മൂഴങ്കൽ, ശംഖതുല്യമായ കഴുത്ത്, എള്ളിൻപൂവ്വൊത്ത നാസിക, നീണ്ടു ചുരുണ്ട മനോഹരമായ കേശപാശം, എന്നിവയിൽ ഓരോന്നിലും പൌരനാരിമാരുടെ നേത്രങ്ങളാകുന്ന വണ്ടുകൾ സഞ്ചാരിക്കുവാൻ തുടങ്ങി. കഴുത്തിലണിഞ്ഞ മുത്തുമാലകളും രത്നമാലകളും അഴിച്ച് അരയിൽ ധരിച്ചിട്ടുള്ള പീതാംബരം എടുത്തു കുത്തി, കയ്യിലുള്ള കോദണ്ഡം കീഴെവെച്ചു, ശിവധനുസ്സിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/41&oldid=170995" എന്ന താളിൽനിന്ന് ശേഖരിച്ചത്