ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪ ആനന്ദരാമായണം

അദ്ദേഹത്തിന്റെ കണ്ഠത്തിൽ സ്വയംവരമാലയെ അർപ്പിക്കണം' എന്നു മധുരമായി പറഞ്ഞു.അപ്രകാരംതന്നെ സീതാദേവി അച്ഛനമ്മമാരെ വന്ദിച്ചു സഖീസമേദയായി ആനപ്പുറത്തു കയറി ഇരുന്നു. ആ ആനയുടെ മുന്നിലും പിന്നിലും പലമംഗളവാദ്യങ്ങൾ ഘോഷിക്കപ്പെട്ടു. അസംഖ്യം കുഞ്ചുകികൾ രാജകീയമുദ്രകളോടുകൂടി ആനയുടെ മുമ്പിൽ അകമ്പടിയായി നടന്നു, ഘോഷയാത്ര കണ്മാൻ വരുന്ന ജനസംഘത്തെ വിലക്കിയും കൊണ്ടു, യാത്ര ചെയ്തു. ദാസികളുടെ നൃത്തവും, വന്ദികളുടെ സൃതിയും, നടന്മാരുടെ പാട്ടും പൊടിപൊടിപ്പിച്ചു. സീതയുടെ ദാസിമാർ വിശേഷപ്പെട്ട വസ്ത്രലംകാരങ്ങളെ ധരിച്ചു കുതിരകളുടെ പുറത്തു കയറി, ആനയുടെ ചുഴലവും നിന്നു ചറമരം വീശുക മുതലായവ ഉപചാരങ്ങളെ ചെയ്തു. ശദ്ധാന്തരക്ഷിമാരായ അനേകം വൃദ്ധസ്ത്രികൾ കൈകളിലും പുടവയും, തങ്കതടിയും ദരിച്ചു കൊണ്ടു കുതിര പുറത്തു കയറി, ആനയുടെ പാർശ്വങ്ങളിലായി സീതയെ അനുഗമിച്ചു.വേറെ ചിലസ്ത്രീകൾപുരുഷവേഷം ധരിച്ചുകൊണ്ടു ഘോഷയാത്രയിൽ പങ്കുചേർന്നു.അതിന്റെപിന്നിലായി കഞ്ചുകിസ്ത്രീകൾ മുഖം മൂടിയോടുകൂടി,കുതിരപ്പുറത്തുവന്നുകൊണ്ടിരുന്നു.

അതിന്റെ പിന്നാലെ മന്ത്രിമാരെല്ലാം അവരവരുടെ വാഹനങ്ങളിലേറി സൈന്യസമേതം നടകൊണ്ടു. സീതയുടെ കൂടെ ആനപ്പുറത്തുകയറിയ സ്ത്രീകൾ എടവിടാതെ വെഞ്ചാമരങ്ങളെ വീശിക്കൊണ്ടിരുന്നു. ഇങ്ങിനെ ഘോഷയാത്ര ചെയ്യുന്ന കന്യകയുടെ ശിരസ്സിൽ പുഷ്പങ്ങളെ വർഷിച്ചിരുന്നു. വിദ്യുല്ലതാംഗിയായ സീതദേവി കയ്യിൽ രത്നമാലയുമായി കോലാഹത്തോടെ നഗരപ്രദക്ഷിണം ചെയ്തു സ്വയംവരസഭയുടെ സമീപത്തു ചെന്ന് ആനപ്പുറത്തു നിന്ന് ഇറങ്ങി,ശ്രീരാമദേവനെ കടാക്ഷിച്ചുകൊണ്ട്, ഉന്മേഷത്തോടുകൂടി കാൽനടയായി നടന്നു, രാമന്റെ സമീപത്തിൽ ചെന്നുനിന്നു, രണ്ടു കൈകേയും കൊണ്ട് ആമാല അദ്ദേഹത്തിന്റെ കഴുത്തിൽ അണിയിച്ച്, അദ്ദേഹത്തിന്റെ തൃക്കാലുകളിൽ തല കനിച്ചു വന്ദനം ചെയ്തു, ലജ്ജാനമ്രമൂഖി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/45&oldid=170999" എന്ന താളിൽനിന്ന് ശേഖരിച്ചത്