ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൩൫ യായി സമീപത്തു സ്ഥിതി ചെയ്തു. ഇങ്ങിനെ നില്ക്കുന്ന രത്നമാലാലംകൃതയായ സീതയെ ശ്രീരാമൻ സസന്തോഷം കടാക്ഷിച്ചശേഷം വിശ്വാമിത്രമഹർഷിയെ വന്ദിച്ചു.

   വിശ്വാമിത്രമഹാർഷി വിജയിയായ  ശ്രീരാമനെ 

സസന്തോഷം കെട്ടിപ്പുണർന്നു മടിയിൽ വെച്ചു, വാത്സല്യത്തോടെ ശിരസ്സിൽ മുകർന്നു. അനന്തരം ജനകമഹാരാജാവു ദിവ്യമംഗളസ്വരൂപിണിയായ സീതയെ രാമന്റെ അരികെ ഇരുത്തി. അവർ രണ്ടുപേർക്കും തമ്മിൽ ഭൂഷണഭൂഷ്യഭാവം പ്രത്യക്ഷമായി കാണപ്പെട്ടു.വിശ്വാമിത്രൻ ഈ വധൂവരന്മാരെ സസന്തോഷം ആശീർവ്വദിച്ചു, തന്റെ ജന്മം സഫലമായി എന്നു കൃതാർത്ഥതപ്പെട്ടു. അപ്പോൾ ജനകൻ വിശ്വാമിത്രനോടു ഹേ മഹാമൂനേ! അങ്ങയുടെ പ്രസാദത്താൽ ഞാൻ ധാന്യനായി. എന്റെ വംശവും ധന്യതയെ പ്രപിച്ചു. എന്റെ മാതാപിതാക്കന്മാരും ധന്യന്മാരായിഭവിച്ചു. എന്തുകൊണ്ടെന്നാൽ ശ്രീരാമചന്ദ്രന്റെ ശ്വശുരനായി തീരനുള്ള മഹാഭാഗ്യം എനിക്കു സിദ്ധിച്ചുവല്ലൊ'എന്നിങ്ങിനെ പറഞ്ഞു മഹർഷിയെ വണങ്ങി. ഈ അവസരത്തിൽ സഭയിലുള്ള രാജാക്കന്മാരെല്ലാം സീതയുടെ അസാധാരണമായ സൌന്ദർയ്യം കണ്ട അമ്പരന്നുപോയി. ചിലർ സീതയെ തങ്ങൾക്കു ലഭിക്കാതെ പോയതിൽ ദൈവത്തെ ശപിക്കുകയും മറ്റുചിലർ നാനാവിചാരങ്ങളാൽ മൂർഛിതന്മാരായിതീരുകയും, വേറെ ചിലർ ലജ്ജകൊണ്ടു മുഖം താഴ്ത്തി വലിയ പ്രാകൃതാവസ്ഥയിൽ അകപ്പെടുകയും ചെയ്തു. ഇങ്ങിനെ സ്ഥിതി ചെയ്യുന്ന രാജാകന്മാരോടു ജനകമഹാരാജാവും 'നിങ്ങളുടെ ബന്ധുവായ ഞൻ സീതയുടെ വിവാഹം ഘോഷമറ്റയി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നതുകൊണ്ടു, നിങ്ങളെല്ലാവരും കുറച്ചു ദിവസം ഇവിടെ താമസിച്ച് ഈ മംഗളകർമ്മം വേണ്ടതു പോലെ നടത്തി തരണം' എന്ന് അപേക്ഷിച്ചു.

ഇതുകേട്ടു നാനാരാജാക്കന്മാരും ഒന്നിച്ചുചേർന്ന് ഒരു കൂടിയാലോചന നടത്തുകയും, അതിൽവെച്ചു തങ്ങൾക്കിവിടെ അപമാനം ഭവിപ്പാനും ദശരഥകുമാരനായ രാമൻ തങ്ങളെ എല്ലാം തോല്പിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/46&oldid=171000" എന്ന താളിൽനിന്ന് ശേഖരിച്ചത്