ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬ ആനന്ദരാമായണം

കന്യകാരത്നത്തെ കയ്കലാക്കുവാനും എടയായതു, തങ്ങൾ പുറപ്പെട്ടുപോന്ന സമയത്തിന്റെ ദോഷംകൊണ്ടാണെന്നും,തല്കാലം ഇവിടെവെച്ച രാമനോടു യുദ്ധം ചെയ്താലും ജയിപ്പാൻ പ്രയാസമാകകൊണ്ട്,ഇനി ഒരിക്കൽ നല്ലനേരം നോക്കി പുറപ്പെട്ടു ചെന്നു രാമനെ ജയിക്കുന്നതാണ് നല്ലതെന്നും,പ്രസ്തുത സമയത്തു ജനകന്റെ ക്ഷണം സ്യീകരിക്കുകതന്നെ എന്നും തീർച്ചപ്പെടുത്തി സീതാവിവാഹം കഴിയുന്നതുവരെ അവരെല്ലാവരും മിലയിൽതന്നെ താമസിക്കാമെന്നു പറഞ്ഞു.അപ്പോൾ ജനകമഹാരാജാവു സന്തുഷ്ടനായിട്ട്,എല്ലാരാജക്കൻന്മാർക്കും പ്രത്യേകം പ്രത്യേകം താമസിക്കുവാൻ മാളികകൾ ഒഴിച്ചുകൊടുത്തു,സല്കാരത്തിന്നുള്ള എല്ലാ ഏർപ്പാടുകളും ചയ്കയും,അപ്രകാരംതന്നെ വിശ്വാമിത്രൻ മുതലായവേയുംഅഹർതയ്ക്കു തക്കവണ്ണം ബഹുമാനിച്ചു താമസിപ്പിക്കുകയും ചെയ്തു.

  പിന്നീടു ജനകൻ വിശ്വാമിത്രന്റെ വാക്കുപ്രകാരം ദശഥരമഹാരാജാവിനെ കൂട്ടിക്കൊണ്ടു വരുവാൻ തന്റെ മന്ത്രിമാരെ പറഞ്ഞയച്ചു. അവർ ആയോദ്ധ്യാപട്ടണത്തിൽ  ചെന്നു ദശരഥരാജാവിനെ കണ്ടു വണങ്ങി,വിനയത്തോടുകൂടി തങ്ങളുടെ മഹാരാജാവിന്റെ സ്വയംവരസഭയിൽ ശ്രരാമന്നുണ്ടായ വിജയതേയും, സീതാദേവിയെ അദേഹത്തിന്നു വിവാഹം കഴിച്ചുകൊടുക്കാൻ നിശ്ചയിച്ചിട്ടുള്ളതിനെയും,​അറിയിച്ചു,മഹാരാജാവു പരിവാരസമേതം മിഥിലയിലേക്കു വരേണമെന്നു ജനകൻ പറഞ്ഞയച്ചിട്ടുള്ള വിവരം പറഞ്ഞു.ഇതു കേട്ടപ്പോൾ ദശരഥന്നുണ്ടായ സന്തോഷം അവർണ്ണനീയമെന്നേ പറയേണ്ടു. അദ്ദേഹം ഒട്ടും താമസിക്കാതെ ഈ സന്തോഷവർത്തമാനം അന്തഃപുരത്തിലും,മന്ത്രിമാരുടെ സന്നിധിയിലും പറഞ്ഞു.ക്ഷണനേരംകൊണ്ടുശ്രീരാമന്റെ വിവാഹവരൻമാനം അയോദ്ധ്യാനകരം മുഴുവനും പരന്നു ദശരഥൻ മന്തിമാരോടും,സൈന്യങ്ങളോടും,നഗരവാസികളോടും,സ്ത്രീകളോടുംകൂടിപുറപ്പെട്ടു

യഥാസമയം മിഥിലാപട്ടണത്തിൽ ചെന്നുചേർന്നു.അവിടെ ജനകൻ ദശരഥമഹാരാജാവിനെ വലിയ പദവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/47&oldid=171001" എന്ന താളിൽനിന്ന് ശേഖരിച്ചത്