ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൪൧


ക്ഷന്റെ മകളായ പത്മ എന്നു പറഞ്ഞു. ഇതുകേട്ടുരാവണൻനോക്കിയപ്പോൾ തത്മയെ കാണുകയും തൽക്ഷണം തന്നെ കമാർത്തനായിട്ടു വിമാനം കീഴ്പ്പോട്ടിറക്കി പത്മയെ ബലാല്കാരേണ പിടിപ്പാൻ ചെല്ലുകയും ചെയ്തു. പക്ഷേ രാവണൻ അടുത്തെത്തിയപ്പോഴയ്ക്കും പത്മ മുമ്പെത്തെപ്പോലെതന്നെ അഗ്നിയിൽ അന്തർദ്ധാനം ചെയ്തുകളഞ്ഞു. പിന്നെ രാവണൻ അവൾ മറഞ്ഞ സ്ഥത്തെ നോക്കിക്കൊണ്ടു 'ഹേ പത്മേ! നിന്റെ വാസസ്ഥലം എനിക്കു മനസ്സിലായി. നാ ഇപ്രകാരം ഇവിടെ മറഞ്ഞിരുന്നു ദേവാസുരന്മാർ തമ്മിൽ ശണ്ഠ കൂട്ടിക്കുന്നത് കൊണ്ട് ഈസ്ഥലം പ്രത്യേകം പരിശോധിക്കുവാൻ ഞാൻ ഉറച്ചിരിക്കുന്നു" എന്നുപറഞ്ഞു രാക്ഷസന്മാരേകൊണ്ട് ആ അഗ്നികുണ്ടത്തിൽ വെള്ളം ഒഴിപ്പിച്ച് അദ്നിയെ കെടുത്ത് അതിലെ വെണ്ണീറു രാവണൻ പരിശോധിച്ചു. അതിൽനിന്ന് അൽഭുതമായ അഞ്ചു രത്നങ്ങൾ കിട്ടി. രാവണൻ അവയെ എടുത്ത് വിമാനമേറി ലങ്കയിൽ ചെന്നു തന്റെ രാജധാനിയിലെ തൂജാഗൃഹത്തിൽ നിക്ഷേതിച്ചു.

  അന്നു രാത്രിയിൽ മണ്ഡോതരിയുടെ കൂടെ മാളിക മുകളിൽ ഇരിക്കുന്ന സമയത്തു രാവണൻ 'പ്രിയേ! നീകണ്ടാൽ ആശ്ചര്യം തോന്നുന്ന അഞ്ചു ദിവ്യ രത്നങ്ങൾ ഞാൻ സമ്പാദാച്ച് ഒരു പെട്ടിയിലാക്കി പൂജപ്പുരയിൽ വെച്ചിട്ടുണ്ട്. അതു നീ എടുത്തുകൊൾക' എന്നു പറഞ്ഞു. ഉടൻ തന്നെ മണ്ഡോതരി പൂജപ്പുരയിൽ ചെന്ന് പെട്ടി എടുക്കുവാൻ നോക്കി. പക്ഷേ ഇരിക്കുന്നദ്ക്കിൽനിന്ന് എളികയില്ല. ആശ്ചര്യത്തോടും ലജ്ജയോടുംകൂടി വിവരം ഭർത്താവിനെ അരിയിച്ചു രാവണെന്നനോക്കിയപ്പോഴും പെട്ടി എള്കയുണ്ടായില്ല. 

പെട്ടിയെ ഒരുവിധത്തിലും എടുത്തുകൊണ്ട്വരുവാൻസാധിക്കയില്ലെന്ന് കണ്ടപ്പോൾ അവിടെവച്ച്തന്നെ രാവണൻ അത് തുറക്കുകയാണ് ചെയ്തത്. പെട്ടിതുറന്നപ്പോൾകണ്ട കാഴ്ച അത്ഭുതകരമായിരുന്നു. അതിനുള്ളിൽ താൻ

6










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/52&oldid=171007" എന്ന താളിൽനിന്ന് ശേഖരിച്ചത്