ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൪ ആനന്ദരാമായണം


ലത്തേയ്ക്കു നല്ല മുഹൂർത്തം കിട്ടിയില്ല .പിന്നെ ഏറ്റവും പ്രദമായ ഒരുമുഹൂർത്തം ഉണ്ടായി. ആ മുഹൂർത്തത്തിൽ ബ്രാഹ്മണൻ ഒരുക്രഷിക്കാരനെക്കൊണ്ടു ഭൂമിയിൽ കന്നു പൂട്ടിച്ചു. ആ സമയത്തു കരച്ചാലിൽ നിന്നു പെട്ടി വെളിയിൽ വന്നു.അതു കണ്ടപ്പോൾ കൃഷിക്കാരൻ പെട്ടിയെടുത്തു ഭൂമി ഉടമസ്ഥന്റെ ഗ്രഹത്തിൽ ചെന്നു "തിരുമേനി! ഇവി ടുന്നു നിശ്ചയിച്ച മുഹൂർത്തം വളരെ വിശേഷപ്പെട്ടതാണ്. ഇപ്പോഴയ്ക്കു കരിച്ചാലിൽ നിന്ന് ഇതാ ഒരുനിക്ഷേപപ്പെട്ടി കിട്ടിയിരിക്കുന്നു .പെട്ടിയുടെ കനം കൊണ്ട് ഇതിൽ നിറയെ നിധിയാണെന്നുതോന്നുന്നത്"എന്നുപറഞ്ഞു പെട്ടി അദ്ദേഹത്തിന്നു കൊടുത്തു.ബ്രാഹ്മണൻ അതുവാങ്ങി വിദേഹരാജാവിന്റെ കൊട്ടാരത്തിൽ ചെന്നു മന്ത്രി മാരുടെ മുമ്പാകെ വെച്ച് ആപെട്ടിയുടെ ആഗമം പറഞ്ഞു മനസ്സിലാക്കി അത് എടുത്ത് കൊൾവാൻ രാജാവിനോട് പറഞ്ഞു. രാജാവു-ബ്രാഹ്മണശ്രേഷ്ഠാ! ആഭൂമി ഞാൻ അങ്ങയ്ക്കു ദാനം തന്നതാണ്. അതിലുള്ള സകല വസ്തുക്കൾക്കും ഉടമസ്ഥൻ അങ്ങുതന്നെയാണ്. ആകയാൽ പെട്ടി അങ്ങുതന്നെ കൊണ്ടുപൊയ്ക്കൊള്ളു.

ബ്രാഹ്മണൻ- രാജാവേ ! അങ്ങ് എനിക്കു ഭൂമിയെ ദാനം ചെയ്ത് ഇങ്ങിനെ ഒരുപെട്ടി അതിന്നുള്ളിൽ ഉള്ള സംഗതി മനസ്സിലാക്കാതെകണ്ടാണ്. അതുകൊണ്ടു നിധി നിറഞ്ഞ ഈ പെട്ടി അങ്ങയുടെ സ്വത്താണ്. എനിക്ക് അവകാശമില്ലാത്ത ഒരു സ്വത്തു ഞാൻ എടുക്കുന്നതായാൽ എനിക്കു പാപമുണ്ടാവും. അതുകൂടാതെ കഴിപ്പാനായി ഇത് ഇവിടെത്തന്നെ സ്വീകരിക്കണം. രാജാവു പെട്ടി താൻ സ്വീകരിക്കയില്ലെന്നുതന്നെ പറഞ്ഞു. ബ്രാഹ്മണൻ വീണ്ടും സ്വീകരിപ്പാനായി നിർബ്ബന്ധിക്കുകയും ചെയ്തു. രാജാവും ബ്രാഹ്മണനും തമ്മിൽ

ഇങ്ങിനെ വാദിക്കുന്നതിനിടയിൽ സഭ്യന്മാർ ' ആട്ടെ, ഈ പെട്ടി ഒന്നു തുറന്നുനോക്കുക. ഇതിന്റെ ഉള്ളിലുള്ള വസ്തു എന്താണെന്നറി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/55&oldid=171010" എന്ന താളിൽനിന്ന് ശേഖരിച്ചത്