ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൪൫ ഞ്ഞതിന്റെശേഷം ഈ വാദം തീരുമാനിക്കാം' എന്ന് അഭിപ്രായപ്പെട്ടു. അതു രണ്ടുപേരും സമ്മതിക്കുകയാൽ രാജാവു സഭയിൽവെച്ചുതന്നെ ഭൃത്യന്മാരെക്കൊണ്ടു പെട്ടി തുറപ്പിച്ചു. പെട്ടിയുടെ അതി പ്രകാശത്തോടും അസാധാരണ സൌന്ദര്യത്തോടുകൂടിയ ഒരു കന്യക ഇരിക്കുന്നതായി കണ്ടു രാജാവിന്ന് ആശ്ചര്യവും സന്തോഷവും ഉണ്ടായി.ബ്രാഹ്മൺ പെട്ടി രാജാവിന്നു കൊടുത്തു ഗൃഹത്തിലേയ്ക്കുപോകയും രാജാവുകന്യകയെ എടുത്തു അന്തപുരത്തിലേക്കുപോകയും ചെയ്തു. ആ സമയത്തു ദേവകളുടെ വാദ്യഘോഷവും, പുഷ്പ വൃഷ്ടിയും, ഗന്ധർവന്മാരുടെ ഗാനവും,അപ്സരസ്ത്രീകളുടെ നൃത്തവും ഉണ്ടായി. വിദേഹ രാജാവ് ആ കന്യകയെ തന്റെ പുത്രിയായി സങ്കല്പിച്ചു പുരേഹിതന്മാരേയും വൈദികന്മാരേയും വരുത്തി ജാതകർമ്മം മുതലായക്രിയകളെ വിധിപ്രകാരം കഴിക്കുകയും ബ്രാഹ്മണർക്ക് അനേകം ദാനങ്ങൾ ചെയ്യുകയും ചെയ്തു. ഈ കന്യകയെ ഒന്നാമതായി മാതളനാരങ്ങയിൽ നിന്നു പുറപ്പെട്ടതിനാൽ മാതുളങ്ങി എന്നും, കുറെക്കാലം അഗ്നികുണ്ടത്തിൽ പാർത്തതുകൊണ്ട് അഗ്നിഗർഭ എന്നും, രത്നരൂപമായിരുന്നതുനാൽ രത്നവതി എന്നും, ഭൂമിയിൽനിന്നു ആവിർഭവിച്ചതുകൊണ്ട് ഭൂപുത്രി എന്നും, വിദേഹരാജാവായ ജനകനാൽ വളർത്തപ്പെട്ടതുകൊണ്ടു ജാനകി എന്നും, പത്മാക്ഷ രാജാവിന്നു തപസ്സിന്റെ ഫലമായിസിദ്ധിച്ച ആളാകയാൽ പത്മ എന്നും ഒടുവിൽ സീത(=കരിച്ചാൽ)യിൽ നിന്നു പ്രത്യക്ഷപ്പെടുകയാൽ സീത എന്നും പല പേരുകളാൽ പ്രസിദ്ധയായി തീർന്നു.

ഹേ! ദശരഥമഹാരാജാവേ പത്മയുടെ സ്വയം വരത്തിന്നു പണ്ടു പത്മാക്ഷൻ ചെയ്തിരുന്ന നിശ്ചയം അവളെ ആകാശത്തിലെ നീലനിറം ഉടലിൽ പൂശുന്നപുരുഷനു ഭാര്യയായി കൊടുക്കാമെന്നാണല്ലൊ. അങ്ങയുടെ പുത്രനായ ശ്രീ രാമൻ ആകാശത്തിന്റെ നീലിമ കോലുന്ന നിറമുടയവനാകയാൽ ഇവളുടെ പാണിഗ്രഹത്തിന്നു സർവ്വദാ അർഹനാകുന്നു. അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/56&oldid=171011" എന്ന താളിൽനിന്ന് ശേഖരിച്ചത്