ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൬ ആനന്ദരാമായണം ങ്ങുന്നു ചോതിച്ചതിന്ന ഇപ്പോൾ മറുപടി പറഞ്ഞുകഴിഞ്ഞു. എനി ജനകമഹാരാജാവിന്റെ ഇഷ്ടപ്രകാരം രാമൻ മുതലായ നാലു കുമാരന്മാരെക്കൊണ്ടും സീത മുതലായ കന്യകമാരുടെ പാണിഗ്രഹണം കഴിപ്പിക്കുക.

മേൽപ്രകാരം ശതാനന്ദമഹർഷി പറഞ്ഞവസാനിച്ചപ്പോൾ ദശരഥമഹാരാജാവു സ്വയംവരാർത്ഥം ക്ഷണിക്കപ്പെട്ടവരും തന്റെ ശ്വശുരന്മാരുമായ കോസലരാജാവു, മഗധരാജാവു, കേകയരാജാവ് എന്നിവരോടും ഭാർയ്യാഹോദരനായ യുധാജിത്തിനോടും മറ്റം ബന്ധുക്കളോടുകൂടി സൈന്യസമേതനായി മിഥിലാരാജധാനിയിൽപ്രവേശിച്ചു. അപ്പോൾജനകൻ ആദരപൂർവ്വം സ്വീകരിച്ചു വസ്താഭണാദികൾ സമ്മാനിച്ച് ആചാരോപചാരങ്ങളോടുകൂടി പൂജിച്ചു. അനന്തരം രാമൻ മുതലായ വരന്മാർ ആനപ്പുറത്തുകയറി പട്ടണപ്രദക്ഷണം ചെയു വരേണമെന്ന് എല്ലവരും കുടി നിശ്ചയിച്ചു. ആസമയത്തു രാമൻ ദശരഥനെ അദിവദ്യം ചെയ്തു നമസ്കരിക്കുകയും ദശരഥൻ ആശിർവ്വദം ചെയ്തു ആലിഗനം ചെയ്കയും ചെയ്തു പിന്നെ വസിഷുവിശ്വമിത്രമാരെയും കൌസല്യ മുതലായ മാതക്കന്മാരേയും രാമൻ ദശരഥനെ അഭിവാദ്യം ചെയ്തു നമസ്കരിക്കുകയും ദശരഥൻ

ആശീർവ്വാദം ചെയ്ത് ആലിംഗനം ചെയ്കയും ചെയ്തു. രാമനെ തുടർന്നു കൊണ്ടു ലക്ഷമണാദികളായ കുമാരനും അച്ഛനേയും മറ്റും അഭിവാദ്യം ചെയുതു. പിന്നെ എല്ലാവരും ആനപ്പുറത്തു കയറി ശ്രീരാമൻ മുമ്പിലും ലക്ഷ്മണാദികൾ പിമ്പിലുമായി പാട്ടു,വാദ്യം മുതലായ ആഘോഷങ്ങളോടുകൂടി ഘോഷയാത്ര പുറപ്പെടുകയും യാത്രപോകുന്ന സമയത്തു പൌരന്മാർ മാളികപ്പുറത്തുനിന്നു പുഷ്പങ്ങളെ വർഷിക്കയും ചെയ്തു. ഈ ഘോഷയാത്ര പട്ടണംമുഴുവൻ പ്രദക്ഷിണം ചെയ്തു മകര തോരണാലംകൃതവും വസ്ത്രാഭരണാദകാളായ സകല പദാർത്ഥങ്ങളും സംഭരിച്ചിട്ടുള്ളതും ആയ ദശരഥമഹാരാജാവിന്റെ താമസസ്ഥലത്ത് എത്തചേർന്നു.

പിന്നെജനകമഹാരാജാവു മൌഹ്രർകന്മാരെ വരുത്തി വിവാഹത്തിന്നുള്ള ശഭമുഹ്രർത്തം നിശ്ചയിക്കുക തോരണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/57&oldid=171012" എന്ന താളിൽനിന്ന് ശേഖരിച്ചത്