ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൮ ആനന്ദരാമായണം വധൂപിതവായ ജനകൻ വാദ്യങ്ങളോടും മററുംകുടി അവിടെവന്ന രാമാദികൾക്കു വിവാഹവസരത്തിൽ ധരിപ്പനുള്ള വസ്ത്രാഭരണങ്ങൾ കൊടുക്കുകയും വരന്മർ അവയെ ധരിക്കുകയുംചെയ്തു . പിന്നെ ജനകൻ രാമാദികളായ കുമാരന്മർ നാലുപേരേയും ആനപ്പുരത്ത്കയറ്റി സുന്ദരിമാരായ സ്ത്രികളെക്കോണ്ടു പിടിപ്പിച്ചു വെഞ്ചമരങ്ങളും വീശിച്ചു അക്ഷതവർഷത്തോടും വാദ്യഘോഷത്തോടും മറ്റു കുടി കുട്ടിക്കോണ്ടുപ്പോയി.ഈ ഘോഷയാത്രയെകണ്ടു എല്ലവരും ആനന്ദിച്ചു .ഭൃത്യന്മർ ഭംഗിയേറിയ തോട്ടികളിൽ വിചിത്രമായി വേക്കപ്പെട്ട പൂച്ചെടികളേയും പൂർണ്ണകുംഭങ്ങളേയും എടുത്തും കൊണ്ടു വരിവരിയായി നടന്നു. പൂവ്വ്,ബാണം, ആകാശബാണം, നക്ഷത്രബാണം, ചന്ദ്രബാണം, കമ്പം, പകിരി, മുതലായവ കരിമരുന്ന് പ്രയോഗങ്ങളും ഉണ്ടായി. ചെറിയ ദീപങ്ങളെക്കൊണ്ടും,പന്തങ്ങളെക്കൊണ്ടും, ചന്ത്രാക്രതിയിലുള്ള ദിപങ്ങളെക്കോണ്ടും വീഥികളെല്ലാം മനോഹരമാംവണ്ണം വിളങ്ങി കൃത്രമമായി ഉണ്ടക്കപ്പെട്ട സിംഹാസനം,പുലിമുതലായ മൃഗങ്ങള്ളും,മയിലും,ചക്രവാഗം മുതലായ പക്ഷികളും ഈ ഘോഷയാത്രയിൽ സവിശേഷം ശോഭിച്ചു. ഇങ്ങിനെ കോണ്ടുവരപ്പെട്ട കുമാരന്മാരെ ജനകൻ വിചിത്രാകൃതിയിൽ അലങ്കരിക്കപ്പെട്ട ഒരു മണ്ഡപത്തിൽ ഇരുത്തി.

അവിടെ ദശഥഗുരുവായ വസിഷുൻ , ജനകഗുരുവായ ശതാനന്ദൻ എന്നിവരും,വാൽമീകി, വിശ്വാമിത്രൻ മുതലായ മഹർഷിമാരും സന്നിഹിതരായിരുന്നു. അവരെ മധുവർക്കാദികളെക്കോണ്ടു പൂജിച്ചു വിധിപ്രകാരം ബഹുമാനിച്ചു. വസിഷുന്റെ വചനപ്രകാരം ദശരഥൻ സ്ത്രിജനങ്ങളെ സല്ക്കരിച്ചു. പിന്നെ സീതാമുതലായ നാലുകന്യകമാരേയും വിലപിടിച്ച പട്ടുകളെക്കോണ്ടു മൂടി വിവാഹവേദിയിൽ യഥാക്രമം ഇരുത്തി. അവിടെ ഉണ്ടായിരുന്ന എല്ലാ സ്ത്രീപുരുഷന്മരും പുഷ്പങ്ങളും അക്ഷതങ്ങളും കൊടുത്ത് ദബതിമാരെ അശഇർവവ്വദിച്ച് അവർക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/59&oldid=171014" എന്ന താളിൽനിന്ന് ശേഖരിച്ചത്