ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ഡം ൫൧ ഴി ദൂരം ചെന്നപ്പോൾ അനേകം ദുർനിമിത്തങ്ങൾ കാണപ്പെട്ടു. ഈ മംഗളാവസരത്തിൽ അമംഗളലക്ഷണങ്ങൾ കണ്ടതുകൊ ണ്ട് തീരെ മനസമാധാനമില്ലാതെയായിട്ടു ദശരഥൻ വസിഷ്ഠ നോടു"സ്വാമിൻ ! വലിയ ചില ദുർലക്ഷണങ്ങൾ കാണുന്നുവ ല്ലോ.ഇതിനുകാരണമെന്താണ്" എന്നു ചോദിച്ചതിനു വ സിഷ്ഠമഹർഷി "ഈ ദുർന്നിമിത്തങ്ങൾ വരുവാൻ പോകുന്ന അന ർത്ഥത്തിന്റെ സൂചനകളാണ്. എന്നാൽ ഇക്കൂട്ടത്തിൽ ചില നല്ല ലക്ഷണങ്ങളും കാണായ്കയില്ല. മാൻ മുതലായ മൃഗ ങ്ങൾ അങ്ങയ്ക്കുപ്രദിക്ഷണമായി പോകുന്നതു കണ്ടില്ലേ? ഈ ശുഭശകുനങ്ങൾ അങ്ങയ്ക്കുവരുവാൻ പോകുന്ന അനർത്ഥത്തിൽ നിന്നു രക്ഷപ്പെടുവാൻ സാധിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്" എന്നു മറുപടി പറഞ്ഞു സമാധാനിപ്പിച്ചു. അപ്പോഴേയ്ക്ക് പ്ര ചണ്ഡമായ ഒരു കൊടുങ്കാറ്റ് ആകാശവും ഭൂമിയും ഒന്നായി തോന്നുമാറു ഭൂമിയിലെ മണ്ണെടുത്തു വർഷിച്ചും കൊണ്ടു വീശ ത്തുടങ്ങി. അതുകൊണ്ടു ദശരഥാദികൾ കണ്ണിലും, കാതിലും, മൂ ക്കുലും മറ്റും മണ്ണു കയറി വല്ലാതെ ക്ലേശിച്ചു.എന്തൊരാപ ത്താണിത് ഈശ്വരാ എന്നു വിചാരിച്ച് ദശരഥൻ പരിഭ്രമി ച്ചു.തൽക്ഷണം പെട്ടന്നു ദശരഥന്റെ മുമ്പിൽ കാർത്തവീ ര്യാർജ്ജുനനെ കൊന്നവനും മദഗർവിതന്മാരായ ക്ഷത്രിയരാജാ ക്കന്മാരെ എല്ലാം21 പ്രാവശ്യം സംഹരിച്ചവനും, മഹാപരാക്ര മശാലിയുമായ സാക്ഷാൽ പരശുരാമൻ പരമതേജസ്സോടുകൂടി നീലമേഘവർണ്ണനായി ജടാമണ്ഡലധാരിയായി ഒരു കയ്യിൽ വെൺ മഴുവും മറുകയ്യിൽ വില്ലുമായി കാണുന്നവർ ഭയപ്പെടുമാ റു കണ്ണുകളിൽ നിന്നു തീപ്പൊരികൾ പറപ്പിച്ചുകൊണ്ടും മുഖം കോപാഗ്നിയിൽ ജ്വലിച്ചുകൊണ്ടും യമതുല്യമായ ആകൃതിയോ ടു കൂടി പ്രത്യക്ഷപ്പെട്ടു. ദശരഥൻ അദ്ദേഹത്തെ കണ്ടപ്പോഴേ ക്കു ഭയം കൊണ്ടു നടുങ്ങിപ്പോകയാൽ അദ്ദേഹത്തിനു ചെയ്യേ ണ്ടതായ അർഘ്യപാദ്യാദികളായ ഉപചാരങ്ങളെ മറന്നു രക്ഷി ക്കണേ! രക്ഷിക്കണേ! എന്നു പറഞ്ഞ് സാഷ്ടാംഗമായി വീ

ണു നമസ്കരിച്ചു. പിന്നെ എഴുന്നേറ്റ് "എന്റെ മക്കൾക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/62&oldid=171018" എന്ന താളിൽനിന്ന് ശേഖരിച്ചത്