ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൪ ആനന്ദരാമായണം യൂതു യുക്തംതന്നെയാണ് . ഇപ്പോൾ എന്റെ ജന്മം സഫലമാ യി. എന്നേയ്ക്കാൾ യോഗ്യൻ അങ്ങുന്നു തന്നെയാണ് . അങ്ങു ന്നു ത്രൈലോക്യനാഥനും, ഭക്താനുഗ്രഹപരതന്ത്രനും, പരമകാ രുണികനുമാകുന്നു. അങ്ങയ്ക്ക് അനേകം നമസ്കാരം. ഹേ രാമ ചന്ദ്ര! പുണ്യലോകഗതിയെ പ്രപിക്കുവാനായി ഞാൻ ചെയ്ത തപസ്സിന്റെ ഫലം മുഴുവൻ അങ്ങയുടെ ബാണത്തിന്മേൽ ഇ താ അർപ്പിച്ചിരിക്കുന്നു." ഇപ്രകാരമുള്ള പരശുരാമന്റെ വാക്കു കേട്ടു ശ്രീരാമൻ അങ്ങിനതന്നെ ഭവിക്കുമെന്ന് അനുഗ്രഹിക്കു കുയും പരശുരാമൻ അദ്ദേഹത്തെ പ്രദക്ഷിണംചെയ്തു നമസ്കരി ച്ച് അനുവാദം വാങ്ങി തപസ്സുചെയാനായി മഹേന്ദ്രപർവ്വത ത്തിലേയ്ക്കു പോകയുംചെയ്തു . ഹേ പാർവ്വതീ ! സർവ്വദേവന്മാരേ യും ജയിച്ചു ഗർവ്വിതനായിരുന്നവനും, ഗർവ്വിതനായിരുന്ന രാവ ണനെക്കൂടി ബന്ധിച്ചവനും, സഹസ്രബാഹുവുമായ കാർത്തവീ യ്യാർജ്ജുനനെ ഒരു നിമിഷംകൊണ്ടു യുദ്ധത്തിൽ ജയിച്ചു ത്രൈ ലോക്യവീരനായ പരശുരാമന്റെ കയ്യിൽനിന്നു വില്ലുവാങ്ങി കുലച്ച് അതിലൊരു ശരം തൊടുത്ത് അദ്ദേഹത്തെ ജയിച്ച ശ്രീരാമന്റെ സാമർത്ഥ്യത്തെ ഞാൻ എങ്ങിനെ വർണ്ണിക്കട്ടെ. പരശുരാമൻ പോയതിന്നുശേഷം ദശരഥൻ ഈ വലിയ ആ പത്തിൽനിന്നു വിമുക്തനായ ശ്രീരാമനെ മരിച്ചവൻ വീണ്ടും ജീവിച്ചതുപോലെ ഭാവിച്ച് ആലിംഗനംചെയ്തു മനസ്താപമെ ല്ലാം നീങ്ങി കണ്ണിൽനിന്ന് ആനന്ദാശ്രു പൊഴിച്ച് അവിടെ നിന്ന് അയോദ്ധ്യയിലേയ്ക്കു പോയി.

 ദശരഥൻ  മുതലായവർ  അയോദ്ധ്യാപുരിയുടെ  അടുത്തെ 

ത്തിയപ്പോൾ അദ്ദേഹത്തിന്റെ മന്ത്രിയായ സുമന്ത്രർ വിവ രം ധരിച്ചു പട്ടണത്തെ കൊടികൾ, തോരണങ്ങൾ, പുഷ്പങ്ങൾ എന്നിവകൊണ്ട് അലങ്കരിപ്പിച്ചു താൻ രാജകീയഗജങ്ങളോ ടും വാദ്യഘോഷങ്ങളോടുംകൂടി പുറപ്പെട്ട് അവരെ എതിരേ ല്ക്കുവാനായി ചെന്നു. മന്ത്രിയാൽ കൊണ്ടുവരപ്പെട്ട ഗജങ്ങ ളുടെ പുറത്തു രാമാദികളായ നാലുപേരേയും അവരുടെ പ

ത്നിമാരേയും കയററി മംഗളവാദ്യങ്ങളോടും, വന്ദിമാഗധന്മാരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/65&oldid=171021" എന്ന താളിൽനിന്ന് ശേഖരിച്ചത്