ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം

മ്പിൽ ചെന്നു വാണങ്ങി അച്ഛാ! ഞാനിരിക്കുമ്പോൾ അഛ്ച നെന്തിനു വിചാരപ്പെടുന്നു. ഒരു നിമിഷത്തിനുളളിൽ ഇവ രെല്ലാവരേയും ഞാ൯ വധിക്കുന്നുണ്ട്. എന്റെ ധൈയ്യത്തെ കണ്ടുകൊൾക എന്നു പറഞു. ഇങിനെ പറയുന്ന രാമ നെ സസന്തോഷം ആലിംഗനം ചെയ്തുകൊണ്ടു ദശരഥ൯ ണ്ണീ നീ ആറു വയസ്സായ ഒരു കുട്ടിയല്ലേ ? ഇവരോടു യുദ്ധം ചെയ്യുവാ൯ നീ മോഹിക്കുന്നതു ശരിയാണോ  ? ഈ കാട്ടിൽ വെച്ചു ദുഷ്ടമാരായ രാജാക്കന്മാ൪ എന്നോട് എതൃക്കുകയാണു ചെയ്തിട്ടുളളത് . അതുകൊണ്ടു ഞാ൯തന്നെ അവരോടു യുദ്ധം ചെയ്യാം . നീ സൈന്യങ്ങളെയും മറ്റും കാത്തുകൊണ്ടിരു ന്നാൽ മതി എന്നു പറഞ്ഞു ശ്രീരാമനെ വിലക്കി .എന്നാൽ ശ്രീരാമൻ ഞാ൯തന്നെ യുദ്ധം ചെയ്യാം. യുദ്ധത്തിൽ എ നിക്കു ശക്തിക്ഷയം വരുന്നതായി കണ്ടാൽ ഇവിടുന്നു വന്നു സ ഹായിച്ചാൽ മതി . അതേവരേയും അച്ഛ൯ ഞാ൯ പറയുന്ന തുപോലെ ഈ സ്ഥലത്തുതന്നെ സൈന്യങ്ങളേയും കുടുംമ്പങ്ങ ളെയും കാത്തുകൊണ്ടിരിക്കണം എന്നു പറഞ്ഞ് അച്ഛനെ വണങ്ങി വില്ലും കയ്യിലെടുത്തു തേരിൽ കയറി യുദ്ധത്തിനു പൂ റപ്പെട്ടു. അതുകണ്ടു ലക്ഷ്മണനും അദ്ദേഹത്തെ തുട൪ന്നുകൊണ്ടു ഭരതനും അദ്ദേഹത്തിന്റെ പിന്നാലെ ശത്രുഘ്നനും അവരവരു ടെ തേരുകളിൽ കയറി യുദ്ധസന്നദ്ധരായി പോയി.

      ശത്രുക്കളുമായി  കൂട്ടിമുട്ടിയ ഉടനെ ശ്രീരാമൻ അവരെ എ

തൃക്കുവാനായി തന്റെ സൈന്യങ്ങളെ പതിനായിരകണക്കാ യി മുമ്പിൽ വിട്ടു. അവരെ കണ്ട് ശത്രുക്കൾ ഇതാ രാമ൯ പിതാവിന്റെ തേരിലേറി വന്നു കഴിഞ്ഞു. അതാ ഒരു വലി യ മരം ശാഖകളോടുക്കൂടി കണ്ടില്ലേ ? അതാണു ദശരഥന്റെ തേരിലുളള കോവിഭാരദ്ധ്വജം. ഈ തേരിൽ ദശരഥന്റെ കല്പനപ്രകാരം അനേകം ആയുധങ്ങൾ നിറച്ചിട്ടുളളതു കണ്ടി ല്ലേ ? അതാ ആ ദ്ധ്വജത്തിന്റെ അഗ്രത്തിൽ അനേകം കൊ ടിക്കൂറകൾ പറക്കുന്നു. എന്നിങ്ങിനെ പരസ്പരം ഓരോന്നു

പറഞ്ഞുംകൊണ്ടു യുദ്ധം ആരംഭിച്ചു. പിന്നെ രണ്ടു ചേരിയി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/69&oldid=171025" എന്ന താളിൽനിന്ന് ശേഖരിച്ചത്